മുംബൈയില്‍ മൂന്നുനില കെട്ടിടം തകര്‍ന്ന് 11 മരണം

മുംബൈ: മുംബൈയില്‍ വീണ്ടും കെട്ടിടം തകര്‍ന്ന് അപകടം. താനെയിലാണ് കെട്ടിടം തകര്‍ന്നുവീണ് 11 പേര്‍ മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റു. മൂന്നുനിലയുള്ള താമസ കെട്ടിടമാണ് തകര്‍ന്നുവീണത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

താനെ വെസ്റ്റിലാണ് അപകടം നടന്നത്. പുലര്‍ച്ചെ 2.45നായിരുന്നു ഏറെ പഴക്കമുള്ള കെട്ടിടം തകര്‍ന്നുവീണത്. പ്രദേശത്ത് ഇന്നലെ ശക്തമായ മഴ പെയ്തിരുന്നു. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. താനെ, കല്യാണ്‍ എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയിട്ടുണ്ട്. കെട്ടിടത്തിന്‍െറ കാലപ്പഴക്കം തന്നെയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

രണ്ട് ദിവസം മുമ്പ് താനെയില്‍ തന്നെ മൂന്നുനില കെട്ടിടം തകര്‍ന്ന് രണ്ട് മലയാളികളടക്കം ഒമ്പതുപേര്‍ മരിച്ചിരുന്നു. ഇതിന് ശേഷമാണ് വീണ്ടും പ്രദേശത്ത് അപകടമുണ്ടായിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.