ട്രെയിന്‍ യാത്ര സുഗമമാക്കാന്‍ പദ്ധതികളുമായി റെയില്‍വേ


ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി പുതിയ പദ്ധതികളുമായി റെയില്‍വേ. ട്രെയിന്‍ വൈകുന്നത് അറിയിക്കാന്‍ യാത്രക്കാര്‍ക്ക് എസ്.എം.എസ് സന്ദേശം നല്‍കുന്നതിനും സ്റ്റേഷനുകളില്‍ കുടിവെള്ളത്തിനായി ഓട്ടോമാറ്റിക് വെന്‍ഡിങ് മെഷീന്‍  സ്ഥാപിക്കുന്നതിനും നടപടി സ്വീകരിച്ചുവരുകയാണ് റെയില്‍വേ അധികൃതര്‍.
ട്രെയിനുകള്‍ വൈകുന്നതിനെക്കുറിച്ച വിവരങ്ങള്‍ യാത്രക്കാരെ അറിയിക്കുന്നതിന് എസ്.എം.എസ് സേവനം തുടങ്ങുന്നത് സജീവ പരിഗണനയിലാണെന്ന് റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ ലോക്സഭയില്‍ അറിയിച്ചു.
ഇന്‍റര്‍നെറ്റിലൂടെ ട്രെയിന്‍ ടിക്കറ്റ് ബുക് ചെയ്യുന്നതിന്‍െറ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്.
ഒരു മിനിറ്റില്‍ മുമ്പ് 2000 ടിക്കറ്റുകള്‍ മാത്രമായിരുന്നു ബുക് ചെയ്യാന്‍ കഴിഞ്ഞിരുന്നതെങ്കില്‍ ഇപ്പോഴത് 7200 ടിക്കറ്റുകളായി വര്‍ധിപ്പിച്ചിട്ടുണ്ട്.
വിവിധ സ്റ്റേഷനുകളില്‍  കുടിവെള്ളം നല്‍കുന്നതിനായി വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കുന്നതിന് തീരുമാനമായെന്നും ആദ്യഘട്ടത്തില്‍ 4615 മെഷീനുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.