ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്സിസ് ഇടപാടിലെ നാല് പ്രതികളെ ഹാജരാക്കുന്നതില്‍ മലേഷ്യന്‍ അധികൃതര്‍ സഹകരിക്കുന്നില്ളെന്ന് സി.ബി.ഐ പ്രത്യേക കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്ന് കോടതി പുതിയ സമന്‍സ് പുറപ്പെടുവിച്ചു.
മലേഷ്യയിലെ പ്രമുഖ വ്യവസായികളായ ടി. അനന്തകൃഷ്ണന്‍, അഗസ്റ്റസ് റാല്‍ഫ് മാര്‍ഷല്‍ എന്നിവര്‍ക്കും രണ്ട് സ്ഥാപനങ്ങള്‍ക്കും സമന്‍സ് അയച്ചെങ്കിലും അത് നല്‍കുന്നതില്‍ മലേഷ്യന്‍ അധികൃതര്‍ സഹകരിക്കുന്നില്ളെന്നാണ് സി.ബി.ഐയുടെ പരാതി.കേന്ദ്ര ആഭ്യന്തര മന്ത്രാലയവും മലേഷ്യയിലെ ഇന്ത്യന്‍ ഹൈകമീഷനും വഴി മൂന്നുതവണയാണ് ഇതിനുമുമ്പ് ഇവര്‍ക്ക് സമന്‍സ് അയച്ചത്.
മലേഷ്യന്‍ അധികൃതര്‍ക്കയച്ച അപേക്ഷ സംബന്ധിച്ച രേഖകളും പബ്ളിക് പ്രോസിക്യൂട്ടര്‍ കെ.കെ. ഗോയല്‍ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ഒ.പി. സാഹ്നിക്ക് മുമ്പാകെ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.