ഉത്തരവ് മാറ്റിയത് അറിയാതെ അവര്‍ ഹര്‍ത്താല്‍ ആഹ്വാനത്തിനെത്തി

ന്യൂഡല്‍ഹി: ഭൂപതിവ് ചട്ട നിയമം ഭേദഗതിചെയ്ത് പുറത്തിറക്കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ച് രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ഹര്‍ത്താല്‍ ആഹ്വാനംചെയ്യാനത്തെിയ ബി.ജെ.പി സംസ്ഥാന നേതാക്കള്‍ വാര്‍ത്താസമ്മേളനം വിളിച്ച് വെട്ടിലായി.  കേരളഹൗസില്‍ രാത്രി ഏഴുമണിക്ക് അടിയന്തരമായി വാര്‍ത്താസമ്മേളനം വിളിച്ചാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരനും കെ. സുരേന്ദ്രനും ചിരിക്കാനുള്ള വകനല്‍കിയത്.

വാര്‍ത്താസമ്മേളനം എന്തിനാണെന്ന് മാധ്യമപ്രവര്‍ത്തകരെ നേരത്തേ അറിയിച്ചിരുന്നില്ല. ഭൂപതിവ് ചട്ടഭേദഗതികൊണ്ട് ആദിവാസികള്‍ക്കുണ്ടാകുന്ന കെടുതികള്‍ വിശദീകരിച്ച്  സംസാരിച്ചുതുടങ്ങിയ വി. മുരളീധരന്‍ ബി.ജെ.പി ഇതിനെതിരെ  പ്രക്ഷോഭത്തിനിറങ്ങുകയാണെന്ന് വ്യക്തമാക്കി. നിയമഭേദഗതിയെക്കുറിച്ച് അല്‍പം വിശദീകരിച്ച് നടത്താന്‍ പോകുന്ന പ്രക്ഷോഭം മുരളീധരന്‍ പറയാനായി തുടങ്ങിയതും അത് രണ്ടു മണിക്കൂര്‍ മുമ്പ് പിന്‍വലിച്ചല്ളോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചു. അമളി മനസ്സിലാക്കി ഇനിയൊന്നും പറയാനില്ളെന്ന് പറഞ്ഞ് ഇരുനേതാക്കളും വാര്‍ത്താസമ്മേളനം പാതിവഴിക്ക് അവസാനിപ്പിക്കുന്നതുവരെ പല ചാനലുകളിലും ലൈവ് തുടര്‍ന്നു.

ബി.ജെ.പി അഖിലേന്ത്യ അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച നടത്തിയശേഷമാണ് ഹര്‍ത്താല്‍ ആഹ്വാനം നടത്താന്‍ ഇരുനേതാക്കളും എത്തിയത്. അമിത് ഷായുമായുള്ള ചര്‍ച്ച കഴിഞ്ഞിട്ടില്ളെന്നും അതിനിടയില്‍ അടിയന്തര കാര്യം പറയാനായി വന്നതാണെന്നും മുരളീധരന്‍ പറഞ്ഞു. ബി.ജെ.പിയുടെ ഹര്‍ത്താല്‍ തീരുമാനം ചോര്‍ന്ന് ഉത്തരവ് പിന്‍വലിച്ചതാണോയെന്ന് ഇരുനേതാക്കളും പിന്നീട് അടക്കംപറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.