ന്യൂഡല്‍ഹി: പെട്രോള്‍ പമ്പ് സ്വന്തമാക്കുക എന്നത് ദുഷ്കരമായ ഈ കാലത്ത് ആര്‍ക്കും എളുപ്പത്തില്‍ പെട്രോള്‍ പമ്പ് തുറക്കാനുള്ള അവസരമൊരുക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. അപേക്ഷ നല്‍കി പണമടച്ച ഉടന്‍ നൂലാമാലകള്‍ ഒഴിവാക്കി പെട്രോള്‍ പമ്പുകള്‍ അനുവദിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഐ.ഒ.സി, എച്ച്.പി.സി.എല്‍, ബി.പി.സി.എല്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ രാജ്യത്തെ 53,419 പമ്പുകളില്‍ 50,447 എണ്ണവും ഈ മൂന്ന് ഡീലര്‍മാരുടെ കീഴിലാണ്. ഇവരുമായി ഉടന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.