അശ്ളീല സൈറ്റുകളുടെ നിരോധം ഭാഗികമായി നീക്കും


ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലെ കടുത്ത വിമര്‍ശത്തെ തുടര്‍ന്ന് അശ്ളീല വെബ്സൈറ്റുകള്‍ക്ക് നിരോധം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നാക്കംപോകുന്നു. കുട്ടികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടാത്ത അശ്ളീല സൈറ്റുകളുടെ വിലക്ക് നീക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഒരു സ്വകാര്യ ഹിന്ദി ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. കുട്ടികളുടെ അശ്ളീലചിത്രങ്ങളും വിഡിയോയും ഉള്‍പ്പെടുന്ന സൈറ്റുകളുടെ വിലക്ക് തുടരും. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര വാര്‍ത്താവിനിമയ വിവരസാങ്കേതിക മന്ത്രാലയം ഉടന്‍ വിജ്ഞാപനം പുറത്തിറക്കുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സര്‍ക്കാര്‍ ജനവിരുദ്ധവും സ്വാതന്ത്ര്യത്തെ തടയുന്നതുമാണെന്ന ആരോപണം ശരിയല്ളെന്നും അദ്ദേഹം പറഞ്ഞു.
അശ്ളീല സൈറ്റുകളുടെ നിരോധം വന്നതോടെ ഫേസ്ബുക്, ട്വിറ്റര്‍, വാട്സ്ആപ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശമാണ് ഉയര്‍ന്നത്. 857 അശ്ളീല സൈറ്റുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇന്‍റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് ശനിയാഴ്ചയാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.