അഴിമതി: 2014ല്‍ 64,000 പരാതികള്‍


ന്യൂഡല്‍ഹി: അഴിമതി നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്ര വിജിലന്‍സ് കമീഷന് ലഭിച്ച പരാതികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2014ല്‍ വിജിലന്‍സിന് ലഭിച്ചത് 64,410 പരാതികള്‍. 2013നെ അപേക്ഷിച്ച്  82 ശതമാനത്തിന്‍െറ വര്‍ധനവാണുണ്ടായിരിക്കുന്നത്. 2013ല്‍  35,332 പരാതികളാണ് അഴിമതി നിരീക്ഷണ സംഘത്തിന് ലഭിച്ചത്. എന്നാല്‍, ആദ്യമായാണ് ഇത്രയധികം പരാതികള്‍ ലഭിക്കുന്നതെന്ന് വിജിലന്‍സിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.