വ്യാപം: എത്ര കേസ് ഏറ്റെടുക്കാനാവുമെന്ന് സി.ബി.ഐ അറിയിക്കണം

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട 185 കേസുകളില്‍ പരമാവധി എത്ര കേസുകള്‍ ഏറ്റെടുക്കാന്‍ കഴിയുമെന്ന് മൂന്നാഴ്ചക്കകം സി.ബി.ഐ അറിയിക്കണമെന്ന് സുപ്രീംകോടതി വെള്ളിയാഴ്ച നിര്‍ദേശിച്ചു. കേസില്‍ അടുത്തവാദം കേള്‍ക്കുന്ന ആഗസ്റ്റ് എട്ടിനുള്ളില്‍ സി.ബി.ഐയിലെ ഒഴിവുകള്‍ നികത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനും കേന്ദ്ര പേഴ്സണ്‍ ആന്‍ഡ് ട്രെയ്നിങ് വിഭാഗത്തിന് കോടതി നിര്‍ദേശം നല്‍കി. വ്യാപം കേസ് നടത്തുന്നതിനാവശ്യമായ ഉദ്യോഗസ്ഥര്‍ ഇല്ളെന്ന് സി.ബി.ഐ അധികൃതര്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു. സി.ബി.ഐയിലെ ഒഴിവുകള്‍ നികത്തുന്നതിന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ സഹായവും കോടതി തേടിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ ഉത്തരവിട്ടത്.  മധ്യപ്രദേശിലെ സി.ബി.ഐ പ്രത്യേക കോടതികളില്‍ കേസ് നടത്തുന്നതിനായി ആറ് ആഴ്ചക്കുള്ളില്‍ അഭിഭാഷകരെ നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.