ന്യൂഡല്‍ഹി: ഇന്നലെ എന്താണ് നടന്നതെന്ന് താങ്കള്‍ക്കറിയാമല്ളോയെന്ന ജസ്റ്റിസ് ചെലമേശ്വറിന്‍െറ ഓര്‍മപ്പെടുത്തലില്‍ മഅ്ദനി കേസില്‍ കര്‍ണാടക സര്‍ക്കാറിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ നിശ്ശബ്ദനായി തലതാഴ്ത്തി നിന്നു. ജസ്റ്റിസ് ചെലമേശ്വറിനോട് മറിച്ചൊരു വാക്കുപോലും പറയാന്‍ സുപ്രീംകോടതിയിലെ ഈ മുതിര്‍ന്ന അഭിഭാഷകന് കഴിഞ്ഞില്ല.
പരപ്പന അഗ്രഹാര ജയിലിലെ കോടതിയില്‍ നടന്നുകൊണ്ടിരുന്ന വിചാരണ അന്തിമഘട്ടത്തിലത്തെിയപ്പോള്‍ കോടതി മാറ്റുകയും പുതിയ എന്‍.ഐ.എ കോടതി വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതും മഅ്ദനിയുടെ അഭിഭാഷകന്‍ അഡ്വ. പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ജസ്റ്റിസ് ചെലമേശ്വറിന് ക്ഷോഭം വന്നത്. ഈ കേള്‍ക്കുന്നതൊന്നും നല്ലതല്ളെന്ന് അഡ്വ. രാജു രാമചന്ദ്രനോട് പറഞ്ഞ ജസ്റ്റിസ് ചെലമേശ്വര്‍, ഇത്തരം കേസുകള്‍ തീര്‍ക്കാന്‍ നോക്കുന്നതിന് പകരം നീട്ടിക്കൊണ്ടുപോകുകയാണോ എന്നുചോദിച്ചു. വധശിക്ഷ റദ്ദാക്കണമെന്ന അപേക്ഷയില്‍ യാക്കൂബ് മേമനുവേണ്ടി ഹാജരായിരുന്നത് രാജു രാമചന്ദ്രനായിരുന്നുവെങ്കില്‍ മേമന്‍െറ പുനഃപരിശോധനാ ഹരജി പരിഗണിച്ച മൂന്നംഗ ബെഞ്ചിലെ ജഡ്ജിയായിരുന്നു ജസ്റ്റിസ് ചെലമേശ്വര്‍. ജസ്റ്റിസ് അനില്‍ ആര്‍. ദവെയുടെ നേതൃത്വത്തിലുണ്ടായിരുന്ന പുനഃപരിശോധന ബെഞ്ചിലെ ജസ്റ്റിസ് കുര്യന്‍ ജോസഫിനെയും ജസ്റ്റിസ് ചെലമേശ്വറിനെയും ഒഴിവാക്കിയാണ് പുതിയ ബെഞ്ച് മേമന്‍െറ ഹരജി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.