???????????? ????? ??????? ???????? ????????????????? ???????????????? ??????????? ????? ????????? ?????? ??????????

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം...

കോഴിക്കോട്: ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം... ഇന്ദ്രധനുസിന്‍ തൂവല്‍ കൊഴിയും തീരം... ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മംകൂടി എനിക്കിനിയൊരു ജന്മംകൂടി...’ വയലാര്‍ രാമവര്‍മയുടെ അനശ്വര ഗാനം കോഴിക്കോടിന്‍െറ പ്രിയഗായിക എ. സുശീല പാടിയവസാനിപ്പിച്ചപ്പോള്‍ ടൗണ്‍ഹാളിലെ സദസ്സില്‍നിന്ന് നിര്‍ത്താതെ കൈയടിയുയര്‍ന്നു. 

ബാങ്ക് ജീവനക്കാരുടെ കലാസാംസ്കാരികവേദിയായ നവതരംഗത്തിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വയലാര്‍ ഗാനസന്ധ്യയില്‍ ആദരമേറ്റുവാങ്ങിയശേഷമാണ് സുശീല ഗാനാഞ്ജലി അര്‍പ്പിച്ചത്. കോഴിക്കോട് പ്രതാപിന്‍െറ നേതൃത്വത്തിലുള്ള ഗാനമേളകളിലൂടെ ശ്രദ്ധേയായ ഗായികയാണ് സുശീല. നവതരംഗത്തിന്‍െറ നിരവധി മത്സരവേദികളിലും സ്്റ്റേജ് പരിപാടികളിലും പാടിയിട്ടുള്ള സുശീല നാലു പതിറ്റാണ്ടിലേറെയായി ഗാനരംഗത്ത് സജീവമാണ്. ട്രിപ്ള്‍ ഡ്രം ആര്‍ട്ടിസ്റ്റും റിട്ട. കോടതി ജീവനക്കാരനുമായ എം.വി. വേണുഗോപാലനാണ് ഭര്‍ത്താവ്. രേവതി, കാര്‍ത്തിക, അശ്വതി എന്നിവര്‍ മക്കളാണ്. വയലാര്‍ ഗാനസന്ധ്യയുടെ ഭാഗമായി വയലാര്‍ കവിത-ഗാനാലാപന മത്സരവും സംഘടിപ്പിച്ചു. 28 കുട്ടികളും 28 പുരുഷന്മാരും 20 സ്ത്രീകളും മത്സരത്തില്‍ പങ്കെടുത്തു. സുശീലയെ ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് ആദരിച്ചു. നവതരംഗം പ്രസിഡന്‍റ് വി. ബാലമുരളി അധ്യക്ഷത വഹിച്ചു. കെ. ബാലകൃഷ്ണന്‍ സ്വാഗതവും കെ.പി. സുന്ദര്‍ദാസ് നന്ദിയും പറഞ്ഞു. 
തുടര്‍ന്ന് പയ്യന്നൂര്‍ മലബാര്‍ ബീറ്റ്സിന്‍െറ വയലാര്‍ ഗാനസന്ധ്യയും അരങ്ങേറി. പ്രമോദ് പൂമംഗലം, വിശ്വനാഥ്, സനീറ്റ എന്നിവര്‍ പാടി. ‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു...’, ‘മഞ്ജുഭാഷിണി...’ തുടങ്ങിയ ഗാനങ്ങളാണ് അവതരിപ്പിച്ചത്. 
 
Tags:    
News Summary - vayalar award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT