പണ്ഡിറ്റ്​ രവിശങ്കറി​െൻറ സിത്താർ ബ്രിട്ടീഷ്​ മ്യൂസിയത്തിൽ പ്രദർശനത്തിന്​

ന്യൂഡൽഹി: സിത്താര്‍ തന്ത്രികളിലൂടെ ഇന്ത്യന്‍ സംഗീതത്തി​​െൻറ കീര്‍ത്തി ലോകമെങ്ങും എത്തിച്ച പണ്ഡിറ്റ്​ രവിശങ്കറി​​െൻറ പ്രിയപ്പെട്ട സിത്താർ ബ്രിട്ടനിലെ മ്യൂസിയത്തിൽ പ്രദർശനത്തിന്​ വെച്ചു. നാല്​ സിത്താറുകളി​ലൊന്നാണ്​ കുടുംബം മ്യൂസിയത്തിന്​ സമ്മാനിച്ചത്​. മ്യൂസിയത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്​തുക്കളുടെ കൂട്ടത്തിലാണ്​ 33ാം നമ്പർ മുറിയിൽ ഇത്​ പ്രദർശിപ്പിക്കുന്നത്​. 

1961ൽ നിർമിച്ച സിത്താർ, രവിശങ്കറി​​െൻറ ഭാര്യ സുകന്യ രവിശങ്കർ, മകൾ അനൗഷ്​ക ശങ്കർ  എന്നിവരാണ്​ കൈമാറിയത്​്. 2012ൽ 92ാം വയസ്സിൽ അന്തരിച്ച രവിശങ്കർ ബ്രിട്ടനിൽ നിരവധി തവണ പരിപാടിക്കെത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇവിടെയുള്ളവർക്ക്​ സുപരിചിതനാണ്​. 

Tags:    
News Summary - Pandit Ravi Shankers Sithar to British Museum - Music News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT