ലഖ്‌നോ: കഥക് നൃത്തത്തിൽ ഖവാലി പാട്ട് വന്നതിനെ തുടർന്ന് പരിപാടി നിർത്തിവെപ്പിച്ച് യു.പി സർക്കാർ ഉദ്യോഗസ്ഥർ. പ് രമുഖ കഥക് നർത്തകി മഞ്ജരി ചതുർവേദിക്കാണ് ദുരനുഭവം ഉണ്ടായത്. ബുധനാഴ്ച ലഖ്‌നോവിൽ നടന്ന കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷൻ-ഇന്ത്യ റീജിയന്റെ ഏഴാമത് സമ്മേളനത്തിലാണ് സംഭവം.
‘കളേഴ്‌സ് ഓഫ് ലവ്’ എന്ന സൂഫി കഥക് നൃത്തം അവതരിപ് പിക്കുകയായിരുന്നു മഞ്ജരി. പ്രശസ്ത പാകിസ്താനി ഗായകൻ നുസ്രത്ത് ഫത്തേ അലി ഖാൻ ആലപിച്ച 'ഐസ ബന്ന സവർണ്ണ മുബാറക് തുംഹെയ്ൻ' എന്ന ജനപ്രിയ ഖവാലിയുടെ ഭാഗം എത്തിയതോടെ സൗണ്ട് സിസ്റ്റം സംഘാടകർ ഒാഫ് ചെയ്യുകയായിരുന്നു. രാധ-കൃഷ്ണനെക്കുറിച്ചും രാജ്യത്തെ ആദ്യത്തെ റെക്കോർഡിംഗ് ആർട്ടിസ്റ്റായ ഗൗഹർ ജാനിനെ പറ്റിയും പറയുന്നതാണ് ഈ ഖവാലി.
“ഇത് ഒരു സാങ്കേതിക തകരാറാണെന്നാണ് ഞാൻ കരുതിയത്. എന്നാലത് അങ്ങനെയായിരുന്നില്ല. ഞാൻ വേദിയിൽ ഇരിക്കവേ അടുത്ത പരിപാടി പ്രഖ്യാപിച്ചിരുന്നു- മഞ്ജരി ചതുർവേദി വ്യക്തമാക്കി. യോഗി സർക്കാരിലെ സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച പരിപാടിയായിരുന്നു ഇത്. പാട്ട് കേട്ടതോടെ ഉദ്യോഗസ്ഥർ മുൻ നിരയിലേക്ക് ഓടിയെത്തി. “ഖവാലി നടക്കില്ല, സ്റ്റേജിൽ ഖവാലി ഉണ്ടാകില്ല” എന്ന് അവർ പറഞ്ഞു.
45 മിനിറ്റ് ദൈർഘ്യമുള്ള പ്രകടനം അവസാനത്തിലെത്തി നിൽക്കവെയാണ് സംഘാടകർ നിർത്തിവെച്ചത്. പ്രകടനം അവസാനിക്കാൻ കുറച്ച് മിനിറ്റുകൾ മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് ചതുർവേദി ആവർത്തിച്ച് അഭ്യർഥിച്ചിട്ടും അവർ കൂട്ടാക്കിയില്ല. യു.പി നിയമസഭാ സ്പീക്കർ ഹൃദ്യ നാരായണ ദീക്ഷിത് പരിപാടി കാണാൻ മുൻ നിരയിൽ ഇരുന്നു.
“25 വർഷത്തെ കരിയറിൽ ഞാൻ 35 രാജ്യങ്ങളിൽ നൃത്തം ചെയ്തിട്ടുണ്ട്. എൻെറ ഷോ ഒരിക്കലും നിർത്തിവെക്കുകയോ എന്നെ വേദിയിൽ നിന്ന് പുറത്താക്കുകയോ ചെയ്തിട്ടില്ല. ഗംഗ-ജമുനി തഹ്‌സീബിനെക്കുറിച്ച് എൻെറ നൃത്തത്തിലൂടെ ഞാൻ ഇനിയും സംസാരിക്കും- അവർ പ്രതികരിച്ചു.
പരിപാടി നിർത്തിവെച്ചതിന് മതത്തിനോ സംഗീത രൂപത്തിനോ യാതൊരു ബന്ധവുമില്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. സമയ പരിമിതി കാരണമാണ് പരിപാടി നിർത്തിവച്ചതെന്നാണ് ഇവരുടെ ന്യായീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.