തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിെൻറ നില ഗുരുതരമായി തുടരുന്നു. അദ്ദേഹം അബോധാവസ്ഥയിലാണ്. അപകടാവസ്ഥ തരണം ചെയ്ത ശേഷമേ തുടർശസ്ത്രക്രിയ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കൂെവന്ന് ഡോക്ടർമാർ പറഞ്ഞു. മൂന്നുദിവസമെങ്കിലും ഇതിനു വേണ്ടിവരും. ഭാര്യ ലക്ഷ്മി ഗുരുതരാവസ്ഥ തരണം ചെയ്തു.
അനന്തപുരി ആശുപത്രിയിലെ വെൻറിലേറ്ററിൽ കഴിയുന്ന ബാലഭാസ്കറിെൻറ തലച്ചോറിനും ശ്വാസകോശത്തിനും നട്ടെല്ലിനും സാരമായ ക്ഷതമുണ്ട്. കഴിഞ്ഞ ദിവസം കഴുത്തിലെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിരുന്നു. കാലുകൾക്കും ശസ്ത്രക്രിയ ആവശ്യമുണ്ട്. അടിയന്തര ശസ്ത്രക്രിയ നടത്തിയ ലക്ഷ്മിക്ക് ഇടക്ക് ബോധം തെളിയുന്നുണ്ട്. ഇവരുടെ തലച്ചോറിന് ചതവും എല്ലുകൾക്ക് പൊട്ടലുമുണ്ട്. കാലുകൾക്ക് ഗുരുതര പരിക്കേറ്റ ഡ്രൈവർ അർജുെൻറ ആരോഗ്യനിലയിലും പുരോഗതിയുണ്ട്. അർജുനും ഐ.സി.യുവിലാണ്.
ബാലഭാസ്കറിെൻറ മകൾ തേജസ്വിനി ബാലയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം അനന്തപുരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബാലഭാസ്കറിനെയും ഭാര്യയെയും കാണിച്ച ശേഷം സംസ്കാരം മതിയെന്നാണ് ബന്ധുക്കളുടെ തീരുമാനം. ദേശീയപാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിനും താമരക്കുളത്തിനുമിടയിൽ ചൊവ്വാഴ്ച പുലർച്ച 4.30നാണ് അപകടമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.