തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിെൻറ മൃതദേഹം ബുധനാഴ്ച സംസ്കരിക്കും. രാവിലെ 11.30യോടെയാണ് സംസ്കാരം. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ സംസ്ഥാന സര്‍ക്കാരിെൻറ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും മൃതദേഹം സംസ്കരിക്കുക. ബുധനാഴ്ച രാവിലെ 11 മണിയോടെ വീട്ടില്‍ നിന്ന് വിലാപയാത്രയായി മൃതദേഹം തൈക്കാട് ശാന്തികവാടത്തിലേക്ക് കൊണ്ടുവരും.
ഇന്നലെ യൂണിവേഴ്സിറ്റി കോളജിലും കലാഭവന്‍ തീയറ്ററിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. ശേഷം വൈകിട്ടോടെ പൂജപ്പുര തിരുമലയിലെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. വീട്ടിലും ബന്ധുക്കളും സുഹൃത്തുക്കളുമുള്‍പ്പെടെ നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി.
ചൊവ്വാഴ്ച പുലര്‍ച്ചെ 12:30ഒാടെയായിരുന്നു ബാലഭാസ്കറിെൻറ അന്ത്യം. ദിവസങ്ങളോളം വിദഗ്ധ ചികിത്സയിലായിരുന്ന ബാലഭാസ്കറിന് അന്നേ ദിവസം തന്നെ ബോധം തെളിഞ്ഞിരുന്നു. ഒാർമയും തിരിച്ചുകിട്ടിയിതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഏതാനും മണിക്കൂറുകൾ മാത്രമായിരുന്നു ആ സന്തോഷത്തിന് ആയുസ്സ്.
സെപ്റ്റംബര്‍ 25ന് ദേശീയപാതയില്‍ പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലായിരുന്നു ബാലഭാസ്കറിനും മകൾ തേജസ്വിനിക്കും ഭാര്യ ലക്ഷ്മിക്കും മാരകമായി പരിക്കേറ്റത്. മകൾ തേജസ്വിനി അന്ന് തന്നെ മരിച്ചിരുന്നു. മകൾ മരിച്ചതറിയാതെ ചികിത്സക്കിടെയാണ് ബാലഭാസ്കര്‍ മരണത്തിന് കീഴടങ്ങുന്നത്. ബാലഭാസ്കറുടെ ഭാര്യ ലക്ഷ്മിയും സുഹൃത്ത് അര്‍ജുനും ഇപ്പോഴും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.