തിരുവനന്തപുരം: റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്കറിെൻറയും ഭാര്യ ലക്ഷ്മിയുടെയും ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ബാലഭാസ്കറിെൻറ രക്തസമ്മർദം സാധാരണനിലയിലാണ്. ശനിയാഴ്ച കാലിന് നടത്തിയ ശസ്ത്രക്രിയ വിജയകരമാണ്. അതേസമയം, ഒരാഴ്ചകൂടി വെൻറിലേറ്റർ സഹായം തുടരും. മരുന്നുകളോടും മറ്റും ശരീരം പ്രതികരിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
ലക്ഷ്മിയുടെ ആരോഗ്യനിലയും മെച്ചപ്പെട്ടു. ഞായറാഴ്ച സ്കാനിങ്ങും മറ്റു പരിശോധനകളും നടത്തിയിരുന്നു. ഇരുവരുടെയും ചികിത്സക്ക് എയിംസിലെ ന്യൂറോസർജനെ എത്തിക്കാൻ ശശി തരൂർ എം.പിയും ഇടപെട്ടു. ഇക്കാര്യം എയിംസ് ഡയറക്ടർ ഡോ. ഗൗലേറിയോടും കേന്ദ്രമന്ത്രി ജെ.പി. നദ്ദയോടും സംസാരിച്ചതായി തരൂർ ട്വീറ്റ് ചെയ്തു. സംസ്ഥാന സർക്കാർ നേരത്തേ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. അതും സജീവ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.