വൈക്കം വിജയലക്ഷ്​മി വിവാഹിതയായി

വൈക്കം: മലയാളത്തി​​െൻറ പ്രിയഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. തിങ്കളാഴ്​ച വൈക്കം മഹാദേവക്ഷേത്രത്തില്‍ രാവിലെ 10.50ന്​ പാലാ സ്വദേശിയും മിമിക്രി ആർട്ടിസ്​റ്റുമായ അനൂപാണ്​ താലിചാർത്തിയത്​. സംഗീത-സിനിമ രംഗത്തെ പ്രമുഖർ പ​െങ്കടുത്തു.

വിവാഹശേഷം ക്ഷേത്രത്തിനു വലം​െവച്ചശേഷം ദേവസ്വം ഓഫിസിൽ രജിസ്​റ്ററിൽ ഒപ്പിട്ടു. വീടിനടുത്തെ ആതുരാശ്രമം ഹാളിലാണ്​ സദ്യയടക്കം ക്രമീകരിച്ചിരുന്നത്​. വിജയലക്ഷ്​മിക്ക്​ ആശംസനേരാൻ ഗായകൻ യേശുദാസ്​, ഭാര്യ പ്രഭ​, മകൻ വിജയ്​ യേശുദാസ്​, സംഗീതസംവിധായകരായ എം. ജയചന്ദ്രൻ, ഒൗസേപ്പച്ചൻ, സി.പി.​െഎ കേന്ദ്ര കമ്മിറ്റി അംഗം പന്ന്യൻ രവീന്ദ്രൻ അടക്കം എത്തിയിരുന്നു.

പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍ നായരുടെയും ലൈലാകുമാരിയുടെയും മകനാണ്‌ ഇൻറീരിയല്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്‌ടര്‍ കൂടിയായ അനൂപ്‌. സംഗീതപ്രാവീണ്യമാണ്​ വിജയലക്ഷ്​മിയെ വിവാഹം കഴിക്കാൻ അനൂപിനെ പ്രേരിപ്പിച്ചത്​. തുടർന്ന്​ ഇരുവരുടെയും വീട്ടുകാർ വിവാഹം ഉറപ്പിച്ചതോടെ സെപ്​റ്റംബറിൽ മോതിരക്കൈമാറ്റം നടന്നിരുന്നു. 1987ല്‍ വൈക്കത്തെത്തിയ ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസിന്​ ദക്ഷിണവെച്ചാണ്​ വിജയലക്ഷ്‌മി സംഗീതലോകത്തേക്ക്‌ കടന്നുവന്നത്‌.

2013ല്‍ കമല്‍ സംവിധാനം ചെയ്ത ‘സെല്ലുലോയ്ഡ്’ എന്ന ചിത്രത്തിലെ ‘കാറ്റേ കാറ്റേ പൂക്കാമരത്തിലെ’ എന്ന ഗാനം ശ്ര​​ദ്ധനേടി. പിന്നീട് മലയാളത്തിലും തെന്നിന്ത്യന്‍ ഭാഷ ചിത്രങ്ങളിലും സജീവസാന്നിധ്യമായി. നിരവധി പുരസ്​കാരവും ഡോക്ടറേറ്റും സ്വന്തമാക്കിയിരുന്നു. വൈക്കം ഉദയനാപുരം ഉഷാനിവാസില്‍ വി. മുരളീധര​​െൻറയും വിമലയുടെയും ഏകമകളാണ്​ വിജയലക്ഷ്മി. കാഴ്​ചശക്തി തിരിച്ചുകിട്ടാൻ അമേരിക്കയിൽ ചികിത്സയും നടത്തുന്നുണ്ട്​.


Tags:    
News Summary - Vaikom Vijayalakshmi -Music News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT