'സെയ്റാ നരസിംഹ റെഡ്ഡി'യിലെ ലിറിക്കൽ വീഡിയോ ഗാനം

ബ്രഹ്മാണ്ഡ ചിത്രമായി ഒരുക്കിയിരിക്കുന്ന 'സെയ്റാ നരസിംഹ റെഡ്ഡി'യിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്ത് വിട്ടു. സിജു തുറവൂരിന്‍റെ വരികൾക്ക് ഈണം പകര്‍ന്നിരിക്കുന്നത് അമിത് ത്രിവേദിയാണ്. സുധിനി ചൗഹാൻ, ശ്രേയ ഘോഷാൽ എന്നിവര്‍ ചേര് ‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. രാജീവ് സുന്ദരേശൻ, അരുൺ കമ്മത്ത്, സുഹാസ് സാവന്ത്, റിഷികേഷ് കമേര്‍ക്കര്‍, ദീപ് തി റെഗെ, പ്രഗതി ജോഷി, അരോഹി മാത്രേ, അതിഥി പ്രഭുദേശായി എന്നിവരും ഗാനത്തിന് കോറസ് പാടിയിട്ടുണ്ട്.

സ്വാതന്ത്ര സമര പോരാളി ഉയ്യാലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതമാണ് ഈ പിരീഡ് ഡ്രാമ ചിത്രം പറയുന്നത്. ഗോസായി വെങ്കണ്ണ എന്ന ആത്മീയ നേതാവിന്‍റെ വേഷത്തിൽ ചിത്രത്തിൽ ബിഗ് ബി അമിതാഭ് ബച്ചൻ എത്തുന്നുമുണ്ട്.

ചരിത്രതാളുകളിൽ എഴുതപ്പെടാതെ പോയ വീരനും ബ്രിട്ടീഷുകാർക്കെതിരെ ആദ്യമായി യുദ്ധം കുറിച്ചവനുമായ പോരാളിയാണ് നരസിംഹ റെഡ്ഡി. ഈ പോരാളിയുടെ ചൂടും ചൂരും ചേര്‍ന്ന ജീവിതകഥയാണ് ബാഹുബലിയെ വെല്ലുന്ന ദൃശ്യമികവോടെ അവതരിപ്പിക്കുന്നത്. ട്രെയിലർ ഇതിനകം തന്നെ യൂട്യൂബിൽ തരംഗമായി കഴിഞ്ഞു.

ചുക്കിച്ചുളിഞ്ഞ മുഖവും നരച്ച താടിയും മുടിയും കാവി വേഷത്തിലും ബിഗ് ബി പ്രത്യക്ഷപ്പെടുമ്പോൾ യോദ്ധാവിന്‍റെ വേഷത്തിൽ തമിഴ് താരം വിജയ് സേതുപതിയും മഹാറാണിയുടെ വേഷത്തിൽ നടി നയൻതാരയും ജഗപതി ബാബുവും കിച്ച സുദീപും തമന്നയും ചിത്രത്തിലെത്തുന്നുണ്ട്.

മോഹൻലാലിന്‍റെ ശബ്ദത്തിൽ 'സെയ്റ നരസിംഹ റെഡ്ഡി' ടീസര്‍ മുമ്പ് പുറത്തിറങ്ങിയിരുന്നത് വൈറലായിരുന്നു. തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കോനിഡെല പ്രൊഡക്ഷന്‍സാണ് ചിത്രം നിർമിക്കുന്നത്.

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോളിവുഡ് സംഗീത സംവിധായകന്‍ അമിത് ത്രിവേദി സംഗീതം നല്‍കുന്നു. ചിരഞ്ജീവിയുടെ 151ാമത് ചിത്രവും റാംചരണിന്‍റെ ആദ്യ നിർമാണ സംരംഭവും കൂടിയാണ് ഈ ചിത്രം. സുരേന്ദ്ര റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ നാല് ഭാഷകളിലായാണ് ചിത്രം തീയേറ്ററുകളിലെത്തുക. ബാഹുബലി, കെ.ജി.എഫ് തുടങ്ങിയ തെന്നിന്ത്യൻ ചിത്രങ്ങളെ വെല്ലുന്ന ദൃശ്യമികവോടെയാണ് സിനിമയെത്തുന്നതെന്ന് അണിയറക്കാർ അവകാശപ്പെടുന്നു.

Full View

Tags:    
News Summary - Sye Raa Title Song Lyrical Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT