യേശുദാസുമായി ശബ്​ദസാമ്യം; അഭിജിത്തിന്​ അവാർഡ്​ നിഷേധിക്കപ്പെട്ട ഗാനം കേൾക്കാം

അഭിജിത്ത്​ വിജയൻ​ എന്ന ഗായകൻ ഇന്ന്​ മലയാളികൾക്ക്​ ഏറെ സുപരിചിതനാണ്​. യേശുദാസി​​​െൻറ ശബ്ദ സാമ്യമായിരുന്നു അഭിജിത്ത്​ എന്ന ഗായകനെ ആദ്യം ശ്രദ്ധേയനാക്കിയത്​. ത​​​െൻറ ശബ്​ദത്തി​​​െൻറ ഇൗ സ്വാഭാവിക സവിശേഷത പക്ഷെ അഭിജിത്തി​​​െൻറ ജീവിതത്തിലെ വലിയ നഷ്​ടത്തിനു വഴി വെക്കുകയായിരുന്നു. അഭിജിത്ത്​ യേശുദാസിനെ അനുകരിക്കുകയാണെന്ന്​ ആരോപിച്ച്​ സംസ്​ഥാന അവാർഡ്  ഇൗ യുവഗായകന്​ നിഷേധിക്കപ്പെട്ടിരുന്നു​. 

‘മായാനദി’ എന്ന ചിത്രത്തിലെ ഷഹബാസ്​ അമൻ പാടിയ ‘മിഴിയിൽ നിന്നും മിഴിയിലേക്ക്​’എന്ന ഗാനവും ഭയാനകം എന്ന ചിത്രത്തിൽ അഭിജിത്ത്​ ആലപിച്ച ‘കുട്ടനാടൻ കാറ്റു ചോദിക്കുന്നു’എന്ന ഗാനവുമായിരുന്നു പ്രധാനമായും അന്തിമ റൗണ്ട്​ മത്സരത്തിലെത്തിയത്​. എന്നാൽ അഭിജിത്ത്​ പാടിയ പാട്ടി​​​െൻറ ശബ്​ദത്തിനുടമ യേശുദാസ്​ ആണെന്നായിരുന്നു ജൂറിയുടെ ധാരണ. എന്നാൽ പിന്നീടാണ്​ ഗായകൻ അഭിജിത്ത്​ ആണെന്ന്​ തിരിച്ചറിഞ്ഞത്​. എന്നാൽ യേശുദാസിനെ അനുകരിക്കുകയായിരുന്നുവെന്ന്​ കാരണം പറഞ്ഞ്​ പുരസ്​കാരം ഷഹബാസ്​ അമന്​ നൽകുകയായിരുന്നു. 

എന്നാൽ ഇൗ നടപടി  ജൂറിക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധത്തിന്​ വഴിവെച്ചു. സമൂഹ മാധ്യമങ്ങളിലും മറ്റും നിരവധി ആളുകൾ അഭിജിത്തിന്​ പിന്തുണയുമായി രംഗത്തു വന്നു. ഇതിനിടെ രാജ്യാന്തര അംഗീകാരം അഭിജിത്തിനെ തേടിയെത്തി. മികച്ച ഗായകനുള്ള ഇത്തവണത്തെ ടൊറ​േൻറാ അന്താരാഷ്​ട്ര സൗത്ത്​ ഏഷ്യൻ ഫിലിം അവാർഡ്​ അഭിജിത്തിനായിരുന്നു ലഭിച്ചത്​. ഇതോടെ  മലയാള ചലച്ചിത്ര ലോകത്ത്​ ഇരിപ്പുറപ്പിക്കുകയാണ്​ ഇൗ യുവഗായകൻ​. 

അഭിജിത്തിന്​ പുരസ്​കാരം നിഷേധിക്കപ്പെട്ട ‘ഭയാനകം’ എന്ന ചിത്രത്തിലെ ‘കുട്ടനാടൻ കാറ്റു ചോദിക്കുന്നു’ എന്ന ഗാനം.
Full View

Tags:    
News Summary - sound similarity with Yesudas; let's hear that song which denied state Award for Abhijith Vijayan-Music news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT