ചിത്ര പറഞ്ഞു; ‘ലോകം മുഴുവൻ സുഖം പകരാനായി’ സ്നേഹ ഗായകർ ഒന്നിച്ചു - Video

കൊച്ചി: "ചിത്ര ചേച്ചിയുടെ (ഗായിക കെ.എസ്. ചിത്ര) ആശയം ആയിരുന്നു അത്. പിന്നണി ഗായകരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അത് പ ങ്കുവെക്കുകയായിരുന്നു. എല്ലാ സങ്കടത്തെയും സമ്മർദത്തെയും അതിജീവിക്കാൻ സംഗീതത്തിന് കഴിയുമെന്നതിനാൽ ഞങ്ങൾ മനസ ്സ്​ കൊണ്ട് ഒന്നുചേർന്ന് അതേറ്റെടുത്തു, സംഗീതം കൊണ്ട് സാന്ത്വനം പകരാൻ..." ‘ലോകം മുഴുവൻ സുഖം പകരാനായി’ മലയാളത്തി ലെ 23 പ്രമുഖ പിന്നണി ഗായകർ ഒന്നുചേർന്ന കഥ പറയുകയാണ് ഗായകൻ അഫ്സൽ. ചിത്രയുടെ നേതൃത്വത്തിൽ ഇവർ പുനരാവിഷ്കരിച്ച ‘ലോ കം മുഴുവൻ സുഖം പകരാനായി സ്നേഹദീപമേ മിഴി തുറക്കൂ’ എന്ന ഗാനം മലയാളികൾ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ. ചിത്ര സ്വന് തം ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വിഡിയോ സമൂഹ മാധ്യമങ്ങളിലെല്ലാം വൈറലാണ്.

കോവിഡ് ഭീതിയിലും ലോക് ഡൗൺ ആശങ്കയില ും പല രാജ്യങ്ങളിലും പ്രതിസന്ധിയിൽ കഴിയുന്ന മലയാളികൾക്ക് പാട്ടിലൂടെ ആശ്വാസം പകരാനാണ് മലയാളത്തിൻെറ പ്രിയ പാട് ടുകാർ ഒന്നുചേർന്നത്. അവരവരുടെ വീടുകളിലിരുന്ന് 1972ലിറങ്ങിയ ‘സ്നേഹദീപമേ മിഴിതുറക്കൂ’ എന്ന സിനിമയിലെ ഗാനം ഇവർ പാ ടിയത് ഒന്നിച്ചുചേർത്താണ് വിഡിയോ തയാറാക്കിയത്.

മലയാളത്തിൻെറ വാനമ്പാടി ചിത്രയുടെ വാക്കുകളിൽ നിന്നുമാണ് വിഡിയോ ആരംഭിക്കുന്നത്. "ലോകം മുഴുവനും ആളുകൾ ഭയചകിതരായി കഴിയുകയാണ്. ഞങ്ങൾ കുറച്ച് പാട്ടുകാർ ഒരുമിച്ച് ചേർന്ന് ഒരു പാട്ടിൻെറ വരികൾ അവരവരുടെ വീടുകളിലിരുന്ന് നിങ്ങൾക്കുവേണ്ടി പാടുന്നു. ലോകത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കുവാനും കോറോണ വൈറസ് പാടെ തുടച്ചുനീക്കാനും ദൈവത്തോടുള്ള പ്രാർഥന ആയിട്ടും ഈ പാട്ട് ഞങ്ങൾ സമർപ്പിക്കുന്നു"- ചിത്ര പറയുന്നു.

സുജാത, കാവാലം ശ്രീകുമാർ, ശരത്, അഫ്സൽ, ശ്വേത മോഹൻ, വിധു പ്രതാപ്, രഞ്ജിനി ജോസ്, സച്ചിൻ വാര്യർ, ദേവാനന്ദ്, രവിശങ്കർ, രമേശ് ബാബു, രാജലക്ഷ്മി, റിമി ടോമി, ജ്യോൽസ്ന, ശ്രീറാം, പ്രീത, നിഷാദ്, സംഗീത, രാകേഷ് ബ്രഹ്മാനന്ദൻ, അഖില ആനന്ദ്, ദിവ്യ മേനോൻ, ടീനു എന്നിവരാണ് ചിത്രക്കൊപ്പം അണിനിരന്നത്. ചിത്രയുടെ മാനേജർ വിനു ആണ് ഇവർ റെക്കോർഡ് ചെയ്ത് അയച്ച വിഡിയോകൾ സംയോജിപ്പിച്ചത്.

ചിത്രയുടെ ഫേസ്ബുക്ക് പേജിലൂടെ മാത്രം നാലര ലക്ഷം പേർ ഈ വിഡിയോ കണ്ടിട്ടുണ്ട്. വാട്സ്ആപ്പിലൂടെയും മറ്റും പ്രചരിക്കുന്നത് എത്രയോ അധികം. തനിക്ക് വാട്സ്ആപ്പിലൂടെ നൂറോളം പേർ ഈ വിഡിയോ അയച്ചുതന്നെന്ന് പറയുന്നു ഇതിൽ അണിനിരന്ന ഗായകൻ ദേവാനന്ദ്. "എന്റെ പ്രിയപ്പെട്ട ഗാനമാണിത്. ലൈവ് ഷോകളിൽ മിക്കവാറും പാടാറുണ്ട്. കോവിഡ് കാലത്ത് കാമ്പയിനിനും മറ്റും ഉപയോഗിക്കാൻ കുറേപേർ എന്നെക്കൊണ്ട് ഈ ഗാനം പാടിച്ചിരുന്നു. എല്ലാം വളരെ നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടു''- ഗായിക രഞ്ജിനി ജോസ് പറയുന്നു.

കേരളം ഏറ്റുപാടുന്ന ഗാനം

1972ൽ പുറത്തുവന്ന "സ്നേഹദീപമേ മിഴി തുറക്കൂ'' എന്ന സിനിമയിലെ ഈ ശീർഷകഗാനം കോവിഡിനെതിരായ മലയാളിയുടെ ചെറുത്തുനിൽപ്പിൻെറ പ്രതീകമായി മാറിയിട്ടുണ്ട്. പി ഭാസ്കരൻ-പുകഴേന്തി-എസ്. ജാനകി കൂട്ടുകെട്ടിലാണ് ഈ ഗാനം പിറവിയെടുത്തത്. കോവിഡ് നൽകിയ അന്ധകാരത്തിൽനിന്ന് വെളിച്ചത്തിലേക്ക് നയിക്കാനുള്ള പ്രാർഥനക്കായി ലോകമെങ്ങുമുള്ള മലയാളികൾ ഈ ഗാനം ഏറ്റെടുത്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ നടത്തിയ വിഡിയോ കോളിൽ നടൻ മോഹൻലാലും ഈ ഗാനം പാടിയിരുന്നു.

പിറന്നുവീണ് അരനൂറ്റാണ്ടിനിപ്പുറം സ്വന്തം സംഗീത സൃഷ്​ടികളിലൊന്ന് ജന്മനാട്ടിൽ ഇത്രയേറെ ആഘോഷിക്കപ്പെടുന്ന അത്ഭുതകരമായ കാഴ്ച കണ്ട് അകലെ ആകാശസീമകളിലെങ്ങോ ഇരുന്ന് പുകഴേന്തിയുടെ ആത്മാവ് പുഞ്ചിരിക്കുന്നുണ്ടാകുമെന്ന് പറയുന്നു പ്രമുഖ പാട്ടെഴുത്തുകാരൻ രവി മേനോൻ. ഈ ഗാനം പിറവിയെടുത്ത സന്ദർഭം ഒരിക്കൽ പുകഴേന്തി പങ്കുവെച്ചതും അദ്ദേഹം വിവരിക്കുന്നു. ‘‘മുട്ടുകുത്തിനിന്നും പൂജാമുറിയിൽ തൊഴുതുനിന്നും ചമ്രം പടിഞ്ഞിരുന്നുമൊക്കെ പാടാവുന്ന ഒരു പാട്ടാവണം ഇത്. ആർക്കും പാടാവുന്ന ലളിതമായ ഒരു പ്രാർത്ഥനാഗീതം..’’ സ്നേഹദീപത്തിൻെറ വരികൾ എഴുതിക്കൊടുക്കുമ്പോൾ ഭാസ്കരൻ മാഷ് പുകഴേന്തിയോട് പറഞ്ഞു.

വിശ്രുത ബംഗാളി എഴുത്തുകാരൻ താരാശങ്കർ ബന്ദോപാധ്യായയുടെ കഥയെ അവലംബിച്ചെടുത്ത പടമായിരുന്നതിനാലാവണം, രചനക്ക് മാഷ് ആധാരമാക്കിയത് ഇഷ്​ടകവിയായ സാക്ഷാൽ രവീന്ദ്രനാഥ ടാഗോറിൻെറ വിഖ്യാതമായ ഒരു ബംഗാളി കവിതയാണ്- പരമഹംസ യോഗാനന്ദ ഇംഗ്ലീഷിലേക്ക് ഭാഷാന്തരം ചെയ്ത ‘‘ലൈറ്റ് ദി ലാംപ് ഓഫ് ദൈ ലവ്'' (Light the lamp of thy love). മനസ്സിലെ അന്ധകാരം നീക്കി സ്നേഹത്തിൻെറ ദീപം തെളിയിക്കുക എന്ന ആശയമേ ആ കവിതയിൽനിന്ന് കടമെടുത്തിട്ടുള്ളൂ ഭാസ്കരൻ മാഷ്. ബാക്കിയെല്ലാം മാഷിൻെറ ഭാവനയിൽ നിന്നുയിർകൊണ്ട വരികളും ഇമേജറികളുമാണ് - രവി മേനോൻ പറയുന്നു.

Full View
Tags:    
News Summary - song against covid by ks chithra and malayali singers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT