‘സമം’ എന്ന പേരിൽ ചലച്ചിത്ര പിന്നണി ഗായകർക്കും​ സംഘടന

കൊച്ചി: മലയാള സിനിമയിൽ മറ്റൊരു സംഘടനക്ക്​ കൂടി​ തുടക്കം. സിനിമ പിന്നണി ഗായകർക്കാണ്​ പുതിയ സംഘടന. സിങ്ങേഴ്​സ്​ അസോസിയേഷൻ ഒാഫ്​ മലയാളം മൂവീസ്​(സമം) എന്ന പേരിലാണ്​ ഗായകർ​ പുതിയ സംഘടന രൂപീകരിച്ചത്​. മലയാള സിനിമയിലെ 75 ഒാളം ഗായകരുടെ യോഗം ഇന്ന്​ കൊച്ചിയിൽ ചേർന്നിരുന്നു. കൊച്ചിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ്​ സംഘടന രൂപീകരിച്ച വിവരം പുറത്ത്​ വിട്ടത്​.

സംഘടനക്ക്​ നേതൃത്വം നൽകുന്ന ഗാനഗന്ധർവൻ യേശുദാസ്​, എം.ജി ശ്രീകുമാർ, സുജാത, ബിജു നാരായണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പ​െങ്കടുത്തു. മലയാള ചലച്ചിത്ര മേഖലയിലെ പിന്നണി ഗായകരെല്ലാം സമത്തിൽ അംഗങ്ങളാണ്​.

ഡബ്ല്യൂ.സി.സിക്ക്​ പുറമേ കഴിഞ്ഞ ദിവസം ഫെഫ്​കയുടെ നേതൃത്വത്തിൽ സിനിമ മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ സംഘടന രൂപീകരിച്ചിരുന്നു. ഭാഗ്യലക്ഷമിയാണ് ഡബ്ല്യു.സി.സിക്ക് പകരമായി രൂപീകരിച്ച വനിതാ സംഘടനയുടെ അധ്യക്ഷ.

 

Tags:    
News Summary - singers organisation in malayalam cinema - music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT