കൊച്ചി: പ്രശസ്ത ഗായകൻ കൊച്ചിൻ ആസാദ് (62) നിര്യാതനായി. ഇന്ന് പുലർച്ചെ നാലിന് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മ ൃതദേഹം കൊച്ചി മട്ടാഞ്ചേരിയിലുള്ള വസതിയിലാണ്.
അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനായ കൊച്ചിൻ ആസ ാദ് വേദികളിൽ റഫി ഗാനങ്ങളുമായി സജീവമായിരുന്നു. മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കെസ്ട്രയിലെ പ്രമുഖ ഗായകനായ ആസാദ്, സംഗീത സംവിധായകന്‍ എം. ജയചന്ദ്രെൻറ സ്‌റ്റേജ് ഷോകളിലെ പ്രധാന ഗായകരിൽ ഒരാളുമായിരുന്നു.
മുഹമ്മദ് റഫി മരിച്ചതിന് ശേഷം ഓരോ വർഷവും ആസാദ് റഫി ഗാനങ്ങളുമായി തെൻറ പ്രിയ ഗായകന് ഗാനാഞ്ജലിയുമായി വേദികളിലെത്തിയിരുന്നു. റഫി ഗാനങ്ങൾക്കൊപ്പം പങ്കജ് ഉദാസിെൻറ ഗസലും മലയാളം ഗസലുകളും ആസാദിെൻറ സംഗീതവിരുന്നിൽ ഉണ്ടാവാറുണ്ടായിരുന്നു.
സക്കീന ആസാദ് ആണ് ഭാര്യ. മക്കൾ: നിഷാദ് ആസാദ്, ബിജു ആസാദ്. മരുമക്കൾ: ഷംജ നിഷാദ്, ഫെമിന ബിജു. ഖബറടക്കം ബുധനാഴ്ച വൈകീട്ട് മൂന്നിന് പള്ളുരുത്തി തങ്ങൾ നഗർ മുഹമ്മദ് പള്ളി കബർസ്ഥാനിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.