വിജയ് നായകനാകുന്ന എ.ആർ മുരുകദാസിൻെറ പുതിയ ചിത്രം സർക്കാറിലെ ഗാനത്തിൻെറ ലിറിക്കൽ വിഡിയോ ഇൻറർനെറ്റിൽ വൈറൽ. എ.ആർ റഹ്മാൻ സംഗീതം നൽകിയ ഗാനം കുറഞ സമയങ്ങൾക്കുള്ളിൽ യൂട്യൂബിൽ തരംഗമായി. കടുത്ത റഹ്മാൻ ആരാധകർക്കും ആദ്യത്തിൽ ഉൾകൊള്ളാൻ പറ്റുന്ന തരത്തിലല്ല സിംതാങ്കരൻ എന്ന ഈ പാട്ട് നിർമിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച ചർച്ചയും സജീവമായി. എന്നാൽ പതിവ് റഹ്മാൻ ഗാനങ്ങളെപ്പോലെ കേൾക്കെ കേൾക്കെ ഹൃദയം കീഴടക്കുന്നതാണ് സിംതാങ്കരനിലും ഒരുക്കി വെച്ചിരിക്കുന്നത്.
ഗാനത്തിലുപയോഗിച്ചിരിക്കുന്ന ഭാഷ തന്നെയാണ് ഇതിനെ വിത്യസ്തമാക്കുന്നത്. കട്ട ലോക്കൽ ഭാഷയാണ് പറയുന്നനതെങ്കിലും തമിഴന്മാർ തന്നെ തങ്ങൾക്ക് ഭാഷ മനസ്സിലായിട്ടില്ല എന്നു പറയുന്നു. വിവേകാണ് ഈ ഗാനത്തിന്റെ വരികള്‍ എഴുതിയത്. ബംബാ ബാകിയ, വിപിന്‍ അനേജ, അപര്‍ണ്ണ നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് പാടിയ ഗാനം ഫോൽക്ക് വിഭാഗത്തിലുള്ളതാണ്.
അവസാനം റിലീസ് റിലീസ് ചെയ്ത വിജയ് ചിത്രം മെര്‍ലസലിനു വേണ്ടിയും സംഗീത സംവിധാനം നിര്‍വഹിച്ചത് എ.ആര്‍ റഹ്മാനായിരുന്നു. ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു. തമിഴ് സിനിമാ ലോകം കാത്തിരിക്കുന്ന രജനീകാന്ത് നായകനാകുന്ന ശങ്കർ ചിത്രം 2.0, മണിരത്നത്തിൻെറ ചെക്ക ചിവന്ത വാനം എന്നീ ചിത്രങ്ങൾക്കും റഹ്മാൻ തന്നെയാണ് സംഗീത സംവിധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.