ചെന്നൈ: ശബരിമല സ്ത്രീപ്രവേശനം വിവാദമായപ്പോൾ ‘മക്കൾ കലൈ ഇലക്കിയ കഴകം’ നിർമിച്ച വിഡിയോ വൈറലായി. ‘ഗോഡ്സ് ഒാൺ കൺട്രി, ലേഡീസ് നോ എൻട്രീ’ എന്ന നാലു മിനിറ്റ് നീണ്ട തമിഴ് ഗാനം ദൈവത്തെ രക്ഷിക്കാനും ക്ഷേത്രം അയിത്തമാവാതിരിക്കാനും തങ്ങളെ തടയണമെന്ന് പറയുന്നതിലെ യുക്തി ചോദ്യം ചെയ്യുന്നതാണ് പ്രമേയം.
ദൈവത്തിെൻറ നാട്ടിൽ സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന് പറയുന്നത് ന്യായമാണോ?. അമ്പലത്തിലെത്തുേമ്പാൾ മാത്രം എങ്ങനെ അയിത്തമുള്ളവരാവും?. മാറുമറച്ചതിന് മുലകളരിഞ്ഞ പാരമ്പര്യം തിരിച്ചുകൊണ്ടുവരികയാണെന്ന് ആരോപിച്ചു. മാലയിട്ട അയ്യപ്പന്മാർ മദ്യപിച്ചാലും മാംസം കഴിച്ചാലും കുറ്റമല്ല. എന്നാൽ, ഭാര്യമാരെ പുലി പിടിക്കുമെന്ന് പറയുന്നതിനെയും കളിയാക്കുന്നു. ശബരിമലയിലെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധവും ദൃശ്യത്തിലുണ്ട്. ഗാനം തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ വൈറലാണ്.
സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ഫാഷിസത്തിനുമെതിരെ തെരുവുനാടകങ്ങളിലൂടെയും വിഡിയോ ആൽബങ്ങളിലൂടെയും ജനങ്ങളിൽ േബാധവത്കരണം നടത്തുന്ന സംഘടനയാണ് മക്കൾ കലൈ ഇലക്കിയ കഴകം. ജയലളിതയെ വിമർശിച്ചതിന് സംഘടനയുടെ സ്ഥാപകനായ കോവനെ ജയിലിലടച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.