പ്രശസ്ത ഗായിക റിമി ടോമി വിവാഹമോചനത്തിനുള്ള ഹരജി നല്‍കി. എറണാകുളം കുടുംബകോടതിയിലാണ് കഴിഞ്ഞ മാസം വിവാഹമോചന ഹരജി നല്‍കിയത്. ഇന്ന് കോടതി ഹരജി പരിഗണിച്ചപ്പോർ റിമി ഹാജരായിരുന്നു. കോടതി നടപടികളുടെ ഭാഗമായി കൗണ്‍സിലിങ്ങിനാണ് ഹാജരായത്.
11 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് റിമിയും ഭർത്താവ് റോയ്സും പിരിയുന്നത്. പരസ്പര സമ്മതത്തോടെയാണ് ഭര്‍ത്താവ് റോയ്സുമായി പിരിയുന്നതെന്നാണ് ഹരജിയില്‍ നല്‍കിയിട്ടുള്ളത്. 2008ലായിരുന്നു റോയസ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം.
ഗായിക എന്നതിലപ്പുറം അഭിനയരംഗത്തും റിമി ടോമി ചുവടുവെച്ചിരുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ജയറാം ചിത്രത്തിലൂടെയായിരുന്നു റിമി അഭിനയരംഗത്തേക്കെത്തുന്നത്. തുടർന്ന് കുഞ്ഞിരാമായണത്തിലും അഭിനയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.