ക്യാമ്പിലെ കുട്ടികൾക്ക്​ അതിസാരമെന്ന പ്രചരണം;​​ ഗായിക രഞ്​ജിനിക്കെതിരെ പരാതി

കൊച്ചി: തൃപ്പൂണിത്തുറയി​െല ബോയ്​സ്​ ഹൈസ്​കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്ക്​ അതിസാരമാണെന്ന്​ പ്രചരിച്ചിപ്പിച്ചതിന്​ ഗായിക രഞ്​ജിനി ജോസിനെതിരെ പരാതിയുമായി നഗരസഭാ സെക്രട്ടറി. തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം ഫേസ്​ബുക്കിൽ രഞ്ജിനി ഇട്ട ​ൈലവ്​ വീഡിയോയിലാണ് വിവാദമായ പരാമര്‍ശമുണ്ടായത്. കുട്ടികള്‍ക്ക് അതിസാരം പിടിച്ചിട്ടുണ്ടെന്നും  അതുകൊണ്ട് പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണം ലഭ്യമാക്കണമെന്നുമായിരുന്നു ഗായികയുടെ ആവശ്യം​. 

ഇത് വ്യാപകമായി പ്രചരിച്ചതോടെ സന്നദ്ധ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. തുടര്‍ന്ന് തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറി പൊലീസില്‍ പരാതി കൊടുക്കുകയായിരുന്നു. ശേഷം​ തൃപ്പൂണിത്തുറ എം.എൽ.എ എം. സ്വരാജ്​ ക്യാമ്പിലെത്തുകയും രഞ്​ജിനിക്കെതി​െ​ര വിമർശനമുന്നയിക്കുകയും ചെയ്​തിരുന്നു. ദുരന്തമുഖത്ത്​ മനുഷ്യർക്കിട​യിലേക്ക്​ വിഷം ചീറ്റുന്ന ചിലരെ കരുതിയിരിക്കണമെന്നായിരുന്നു സ്വരാജി​​​െൻറ പ്രതികരണം.

Tags:    
News Summary - ranjini jose facebook live-music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.