ജറൂസലമിലെ ഞങ്ങളുടെ ഇഫ്​താർ; അഭയാർഥികളുടെ ദുഃഖം വിളിച്ചോതുന്ന ആൽബം VIDEO

അധിനിവേശം കൊണ്ട്​ കലുഷിതമായ ഫലസ്​തീ​​​െൻറ ദുഃഖം സംഗീത ആൽബമായി അവതരിപ്പിക്കുകയാണ്​ 'റമദാൻ നഷീദ്'​ എന്ന ആൽബത്തിലൂടെ കുവൈത്തിലെ ഒരു ടെലികോം കമ്പനിയായ സൈൻ. ആൽബം നിർമിച്ചിരിക്കുന്നത്​  ഡൈലി ഇസ്​ലാമിക്​ റിമൈൻഡേഴ്​സാണ്​.

ഫലസ്​തീനിലെ ഒരു അഭയാർഥിബാലൻ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിന്​ റമദാനാശംസകൾ നേരുന്നിടത്താണ്​​ ഗാനം ആരംഭിക്കുന്നത്​. താങ്കളെ എ​​​​െൻറ വീട്ടിലേക്ക്​ ഇഫ്​താറിന്​ ക്ഷണിക്കുകയാണ്​. പക്ഷെ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ എ​​​​െൻറ വീട്​ നിങ്ങൾക്ക്​ കണ്ടെത്താൻ സാധിക്കുകയാണെങ്കിൽ മാത്രം. 

തുടർന്ന്​ കാണിക്കുന്നത്​ റഷ്യൻ പ്രസിഡൻറ്​ വ്ലാദമിർ പുടിൻ ​ ബാല​നോടൊപ്പം ഭക്ഷണം കഴിക്കാനിരിക്കുന്നതും​. അവ​​​​െൻറ മാതാവ്​ റൊട്ടിയുമായി വരുന്നതിന്​ കാത്തിരിക്കുന്നതുമാണ്​. 

കാനഡ പ്രസിഡൻറ്​ ജസ്റ്റിൻ ട്രൂഡോയും ജർമൻ ചാൻസിലർ ആംഗലെ മെർക്കലും കടൽകടന്നെത്തിയ അഭയാർഥികൾക്ക്​  സഹായ ഹസ്​തവുമായി വരുന്നതും ആൽബത്തിൽ കടന്നുവരുന്നുണ്ട്​. ജീവനും കൊണ്ടോടിയ​ അഭയാർഥികളെ സ്വീകരിച്ച ലോക നേതാക്കൻമാർ അവർ മാത്രമായിരുന്നു​.

എപ്പോൾ കണ്ണടക്കു​േമ്പാഴും ഞാൻ കേൾക്കുന്നത്​ ബോംബി​​​​െൻറ ശബ്​ദമാണെന്നാണ് ത​​​​െൻറ റൂമിലേക്ക്​ കടന്നുവന്ന​ ഉത്തരകൊറിയൻ പ്രസിഡൻറ്​ കിം ജോങ്​ ഉന്നിനോട്​ അഭയാർഥി ബാലൻ പറയുന്നത്​. 

ലോക​ത്തിലെ ഏറ്റവും ശക്​തരായ നേതാക്കളോട്​ നിഷ്​കളങ്കമായി ബാലൻ അവ​​​​െൻറ ജനത നേരിടുന്ന പ്രശ്​നങ്ങൾ വിവരിക്കുകയാണ്​. 

Full View
Tags:    
News Summary - Ramadan Nasheed Our Iftar will be in Jerusalem-music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT