ഗായിക എം.എസ്.​ രാജേശ്വരി ഇനി ഒാർമയിൽ

ചെന്നൈ: പ്രശസ്ത ഗായിക എം.എസ്. രാജേശ്വരിയുടെ (87) സംസ്​കാരം  വ്യാഴാഴ്​ച വൈകുന്നേരം നാലിനു ചെന്നൈ ക്രോംപേട്ട്​ ശ്​മശാനത്തിൽ നടന്നു. മലയാളമുൾപ്പെടെ ദക്ഷിണേന്ത്യൻ സിനിമകളിൽ അഞ്ഞൂറിലേറെ ഗാനങ്ങൾ ആലപിച്ച ഇവരുടെ അന്ത്യം ബുധനാഴ്​ചയായിരുന്നു.

1947ൽ ‘നാം ഇരുവർ’ എന്ന സിനിമയിലൂടെയാണ്​ അരങ്ങേറ്റം. കുട്ടികളുടെ ശബ്​ദം അനുകരിച്ച് പാടുന്നതിൽ പ്രത്യേക കഴിവുണ്ടായിരുന്നു. ആദ്യകാല ഗായിക ടി.വി. രാജസുന്ദരിയുടെ മകളാണ്​. കമൽഹാസ​​െൻറ അരങ്ങേറ്റ ചിത്രമായ ‘കളത്തൂർ കണ്ണമ്മ’യിലെ ‘അമ്മാവും  നീയേ അപ്പാവും നീയേ...’ എന്നതാണ്​ ഇവരുടെ പ്രശസ്ത ഗാനങ്ങളിലൊന്ന്. 

സംഗീത ഇതിഹാസങ്ങളായ ടി.എം. സൗന്ദരരാജൻ, സീർ​േക്കാഴി ഗോവിന്ദരാജൻ, എ.എം. രാജ, കെ.ജെ. യേശുദാസ്, എസ്.പി. ബാലസുബ്രഹ്മണ്യം എന്നിവർക്കൊപ്പം ഗാനം ആലപിച്ചിട്ടുണ്ട്. 1993ൽ പുറത്തിറങ്ങിയ ‘ശിവരാത്രി’യിലാണ്​ അവസാനമായി പാടിയത്.

സ്കൂൾ മാസ്​റ്ററിൽ ജി. ദേവരാജ​​െൻറ സംഗീത സംവിധാനത്തിൽ ‘കിലുകിലുക്കം കിലുക്കം...’,  ‘ഭാഗ്യമുദ്ര’യിലെ ‘മണ്ണാങ്കട്ടയും കരിയിലയും...’ എന്നിവയാണ്​ മലയാളത്തിലെ ശ്രദ്ധേയ ഗാനങ്ങൾ. നടന്മാരായ കമൽഹാസൻ, രജനീകാന്ത്​ തുടങ്ങിയവർ അനുശോചിച്ചു.  

Tags:    
News Summary - Playback singer M.S. Rajeswari dead -music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT