കോവിഡ് കാലത്ത് 'പഞ്ചാരി' മേളവുമായി രഞ്ജിനും കൂട്ടരും..

കോഴിക്കോട്​: കോവിഡ് മഹാമാരി  ലോകത്തെ ഒന്നാകെ സ്തംഭിപ്പിച്ചപ്പോൾ, അതിൽ ഏറ്റവുമധികം ദുരിതത്തിലായ ഒരു വിഭാഗമാണ് കലാകാരന്മാർ. സ്റ്റേജ് ഷോകൾ നിലച്ചതോടെ ലോകമെങ്ങും വിനോദ വ്യവസായത്തി​​െൻറ നട്ടെല്ലൊടിഞ്ഞു എന്നു തന്നെ പറയാം. ഇന്ത്യക്കകത്തും പുറത്തുമുള്ള സംഗീത കലാകാരന്മാരെ അണിനിരത്തി രൂപം കൊടുത്ത പഞ്ചാരി എന്ന പുതിയ ബാൻഡിന് അവരുടെ ഉദ്ഘാടന പരിപാടി ഉൾപ്പെടെ നിരവധി ഷോകളാണ് റദ്ദാക്കേണ്ടി വന്നത്. എങ്കിലും ഈ പ്രതികൂല സാഹചര്യത്തിലും, ലോക് ഡൗണി​​െൻറ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് പുതിയ സാധ്യതകൾ കണ്ടെത്തി, സംഗീതപ്രേമികൾക്ക് ഊർജ്ജം പകരുകയാണ് പഞ്ചാരി.

Full View

പിന്നണി ഗായകരായ അരവിന്ദ് വേണുഗോപാൽ, ഷബീർ അലി, സംഗീത് രാജഗോപാൽ, ബിന്ദു അനിരുദ്ധൻ, ശ്വേത അശോക് , കീബോർഡ് വിദഗ്ധൻ റാൽഫിൻ സ്റ്റീഫൻ എന്നിവരുടെ കവർ വേർഷനുകൾ യു ട്യൂബ് പ്രേക്ഷകർക്കിടയിൽ ഇതിനകം ചർച്ചയായിക്കഴിഞ്ഞു. 

കാപ്രിസ് മീഡിയ ഹബ്ബി​​െൻറ ബാനറിൽ, ജോസഫ് എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ യുവതലമുറയുടെ ഹരമായി മാറിയ  സംഗീത സംവിധായകൻ രഞ്ജിൻ രാജി​​െൻറ നേതൃത്വത്തിലാണ് പഞ്ചാരിയുടെ യാത്ര. പ്രവാസിയും സംഗീതപ്രേമിയുമായ ജിത്തു മോഹൻദാസി​​െൻറയും സുഹൃത്തായ ജീവൻ ആർ. മേനോ​​െൻറയും വിശ്രമമില്ലാത്ത അധ്വാനം പഞ്ചാരിയുടെ പിന്നിലുണ്ട്.

കീബോർഡ് മാന്ത്രികൻ  റാൽഫിൻ സ്റ്റീഫൻ  നയിക്കുന്ന സംഘത്തിൽ അഭിജിത് ,ജസ്റ്റിൻ,കിച്ചു, ഷിബി എന്നിവർ അണിനിരക്കുന്നു. പാശ്ചാത്യവും പൗരസ്ത്യവുമായ സംഗീത ശൈലികളെ കൂട്ടിയിണക്കിയ സംഗീതാനുഭവമാകും പഞ്ചാരി ആസ്വാദകർക്കായി ഒരുക്കുന്നത്. ലോകമെങ്ങുമുള്ള സംഗീതാസ്വാദകർ പഞ്ചാരിയെ ഈ ലോക് ഡൗൺ കാലത്തു തന്നെ നെഞ്ചിലേറ്റിക്കഴിഞ്ഞു.

Full View
Tags:    
News Summary - Panchaari brings together a team of experienced musicians endowed with talent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT