തോക്ക്​ തോൽക്കും കാലം വരെ നാക്ക്​ തോക്കില്ലെടോ; തരംഗമായി പടുപാട്ട്​

രസ ബാന്‍ഡ്ഡിന്‍റെ ഏറ്റവും പുതിയ ആൽബം പടുപാട്ട്​ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നു. കവി കണ്ണൻ സിദ്ധാർഥിൻെറ ഗംഭീ ര വരികൾ പാടി അഭിനയിച്ചിരിക്കുന്നത്​ പ്രശസ്​ത പിന്നണി ഗായിക രശ്​മി സതീഷ്. മികച്ച ദൃശ്യങ്ങളോടെയാണ്​ ആൽബം അവതരിപ്പിച്ചിരിക്കുന്നത്​. ​

കലാകാരൻമാർക്കെതിരെ അധികാര വർഗം കാണിക്കുന്ന അതിക്രമങ്ങളെ ചോദ്യം ചെയ്യുന്നതാണ്​ പടുപാട്ട്​. 'കഴിഞ്ഞ കുറേ കാലങ്ങളായി ഇന്ത്യയിലെ കലാകാരന്മാർ അടിച്ചമര്‍ത്തലുകൾ നേരിടുകയാണ്. സ്റ്റേറ്റ് അതിന് കഴിയും വിധമെല്ലാം അധികാരമുപയോഗിച്ച് അവരുടെ ശബ്​ദം ഇല്ലായ്​മ ചെയ്യുന്നു. സംഗീതം എല്ലാ കാലത്തും പ്രതിരോധത്തിന്‍റെ അലകള്‍ തീര്‍ത്തിട്ടുണ്ട്. നിശബ്ദരാകാന്‍ ഇഷ്ടമില്ലാത്ത എല്ലാ എഴുത്തുകാര്‍ക്കും, കലാകാരന്മാര്‍ക്കും, ആക്ടിവിസ്റ്റുകള്‍ക്കുമുള്ള ആദരവാണ് പടുപാ​ട്ടെന്ന്​ ചെറുകുറിപ്പില്‍ രെസ ബാൻഡ്​ വ്യക്തമാക്കുന്നു.

Full View
Tags:    
News Summary - PADUPATTU by Resmi Sateesh-music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT