പ്രണയകലഹം തീർത്ത്​ ഗൗതം മേനോ​െൻറ ‘ഒരു ചാൻസ്​ കൊടു’ -Video

ചെന്നൈ: അത്രക്കിഷ്​ടമായിരുന്നു മേഘക്ക്​ അവനെ, ശാന്തനുവിനെ. അഭിനയമാണെങ്കിൽ പോലും സിനിമയിൽ അവൻ കാമുകിയുമായി അടുത്തിടപഴകുന്ന രംഗങ്ങൾ അവൾക്ക്​ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

‘ഇനി നമ്മൾ തമ്മിൽ ബന്ധമില്ല’ എന്ന്​ അവൾ പറഞ്ഞത്​ ശാന്തനുവിനെ ശരിക്കും തകർത്തു. ഈ പ്രണയകലഹം തീർക്കാൻ ‘ഒരു ചാൻസ്​ കൊടു പെണ്ണേ’ എന്നു പാടിയാടി ഇവരുടെ സുഹൃത്ത്​ കലൈ ഇടപെടുന്ന മ്യൂസിക്​ വിഡിയോയുമായി ‘ലോക്​ഡൗൺ’ വിരുന്നൊരുക്കുകയാണ്​ പ്രമുഖ സംവിധായകൻ ഗൗതം വാസുദേവ മേനോൻ. 

രണ്ട്​ ദിവസം മുമ്പ്​ ടീസർ ഇറങ്ങിയപ്പോൾ മുതൽ മുഴുവൻ വിഡിയോക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ. രസകരമായി ചിത്രീകരിച്ചിരിക്കുന്ന വിഡിയോ അവരെ നിരാശപ്പെടുത്തിയതുമില്ല. ശാന്തനു ഭാഗ്യരാജും മേഘ ആകാശ​ും​ പ്രണയ ജോഡികളായെത്തു​േമ്പാൾ സുഹൃത്തായി വേഷമിടുന്നത്​ മദ്രാസ്, കബാലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ കലൈയരസനാണ്​.

മദൻ കർക്കിയുടെ രചനക്ക്​ സംഗീതം നിർവഹിച്ചിരിക്കുന്നത്​ ഗായകൻ കാർത്തിക്​ ആണ്​. കാർത്തിക്കും ഗാന ഗുണയും ചേർന്നാണ്​ ഗാനം ആലപിച്ചിരിക്കുന്നത്​. പൂർണമായും ലോക്​ഡൗൺ വ്യവസ്​ഥകൾ പാലിച്ച്​ ത​​െൻറ വീട്ടിൽ വെച്ചാണ്​​ വിഡിയോ ചിത്രീകരിച്ചതെന്ന്​ ഗൗതം മേനോൻ പറയുന്നു. അഭിനേതാക്കൾക്ക്​ പുറമേ ഏഴുപേർ മാത്രമാണ്​ ചിത്രീകരണത്തിൽ പ​ങ്കെടുത്തത്​.

മാസ്​ക്​ ധരിച്ച്​, ശാരീരിക അകലം പാലിച്ചായിരുന്നു ചിത്രീകരണം. മേക്കപ്പോ കേശാലങ്കാരമോ ഒന്നുമില്ലാതെയാണ്​ താരങ്ങൾ അഭിനയിച്ചതും. അവരുടെ തന്നെ കോസ്​റ്റ്യൂം ആണ്​ ഉപയോഗിച്ചത്​. വിഡിയോ ചിത്രീകരണം എന്നതിലുപരി സിനിമയെന്ന അഭിനിവേശത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു പറ്റം സുഹൃത്തുക്കളുടെ സംഗമമായിരുന്നു അതെന്നും ഗൗതം പറയുന്നു.  

ലോക്​ഡൗൺ കാലഘട്ടത്തെ ക്രിയാത്​മകമായി ഉപയോഗിച്ച സംവിധായകരിലൊരാളാണ്​ ഗൗതം മേനോൻ. കഴിഞ്ഞമാസം തൃഷയെയും സിമ്പുവിനെയും പ്രധാന കഥാപാത്രങ്ങളാക്കി ‘കാര്‍ത്തിക് ഡയല്‍ സെയ്ത എന്‍’ എന്ന ഹൃസ്വ ചിത്രം ഗൗതം മേനോന്‍ പുറത്തുവിട്ടിരുന്നു. 2010-ല്‍ അദ്ദേഹം സംവിധാനം ചെയ്ത ‘വിണ്ണൈത്താണ്ടി വരുവായ’ എന്ന സിനിമയെ ആസപ്ദമാക്കിയാണ് ഇത് ചെയ്തത്. 

 

Full View
Tags:    
News Summary - Oru Chance Kudu music video out: Gautham Menon's new single is all about second chances

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT