ഹിറ്റടിക്കാൻ വിനീത് ശ്രീനിവാസൻ; ‘ഓളെ കണ്ട നാൾ’

പുതുമുഖങ്ങളായ ജ്യാേതിഷ് ജോ,കൃഷ്ണ പ്രിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഗത് സിനിമാസിന്‍റെ ബാനറിൽ നവാഗതനായ ജെഫ്‌റി സംവിധാനം ചെയ്യുന്ന "ഓളെ കണ്ട നാൾ " എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനത്തിന് ഡെല്‍ജോ ഡോമനികിന്‍റെതാണ് വരികള്‍. ഹിഷാം അബ്ദുൽ വഹാബ് ആണ് സംഗീതം. ചിത്രം മാര്‍ച്ച് ആറിന് തിയേറ്ററിലെത്തും.

Full View

സന്തോഷ്‌ കീഴാറ്റൂർ, നീന കുറുപ്പ്, ശിവജി ഗുരുവായൂർ, പ്രസീദ വാസു ,ആംബ്രോ സൈമൺ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.ശിഹാബ് ഓങ്ങല്ലൂര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വസ്ത്രാലങ്കാരം-സുകേഷ് താനൂർ. മേക്കപ്പ്-രാജേഷ് നെന്മാറ. എഡിറ്റിംഗ്-ആനന്ദ് ബോധ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-സുമിലാൽ സുബ്രഹ്മണ്യന്‍, അസ്സോസിയേറ്റ് ഡയറക്ടർ സുമേഷ്ജാന്‍,ആക്ഷന്‍-സുപ്രീം സുന്ദര്‍, പ്രൊഡക്ഷൻ കോൺട്രോളർ- മൻസൂർ വെട്ടത്തൂർ,
വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Tags:    
News Summary - Ole Kanda Naal Video Song-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.