ഭോപ്പാല്‍ കൂട്ടക്കൊല: പരിഹാസ ഗാനം ‘സ്പൂണ്‍ സോങ്’ വൈറലാകുന്നു

കോഴിക്കോട്: ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട സിമി പ്രവര്‍ത്തകരെ പൊലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചതിലെ ദുരൂഹത നിലനിൽക്കുമ്പോൾ സംഭവത്തെ പരിഹസിക്കുന്ന ഗാനവുമായി മലയാളത്തിലെ യുവ സംഗീത സംവിധായകൻ രംഗത്ത്. ‍തൃത്താല സ്വദേശി നാസര്‍ മാലിക്കാണ് ഭോപ്പാല്‍ കൂട്ടക്കൊല സംബന്ധിച്ച പൊലീസ് ഭാഷ്യത്തെ ചോദ്യം ചെയ്തു ‘സ്പൂണ്‍ സോങ്’ എന്ന ഗാനം പുറത്തിറക്കിയിട്ടുള്ളത്.

സ്പൂണ്‍, പ്ലേറ്റ് എന്നിവ ഉപയോഗിച്ച് ജയിൽ ഗാർഡിനെ ആക്രമിച്ച ശേഷമാണ് സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടിയതെന്നും പുതപ്പുകള്‍ കൂട്ടിക്കെട്ടി 32 അടി ഉയരമുള്ള മതില്‍ ചാടിക്കടന്നു എന്നുമായിരുന്നു പൊലീസ് ഭാഷ്യം. ‘സ്പൂണ്‍ സ്പൂണ്‍ കോയേടെ എ.കെ 47’ എന്ന് തുടങ്ങുന്ന 1 മിനിട്ട് 10 സെക്കന്‍റ് ദൈർഘ്യമുള്ള ഗാനത്തിന്‍റെ രചനയും സംഗീതവും നിർവഹിച്ചത് നാസര്‍ ആണ്.

മുമ്പ് പള്ളികളിലെ ബാങ്ക് വിളിയുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് ബി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ളയുടെ വിവാദ പ്രസ്താവനക്ക് കര്‍ണാടക സംഗീതത്തിലെ ഖരഹരപ്രിയ രാഗത്തില്‍ ബാങ്കുവിളി ചിട്ടപ്പെടുത്തിയാണ് നാസര്‍ പ്രതികരിച്ചത്.

Full View
Tags:    
News Summary - nasar mailk spoon song bhopal massacre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT