പ്രവാസികൾ പിറന്ന നാട്ടിലേക്ക് തന്നെ തിരിച്ചുവരികയാണ്. ഈ തിരിച്ചുവരവ് ഉത്സവമാക്കുന്നതിനായി ഷോ ഡയറക്ടർ എൻ.വി അജിത്ത് ഒരുക്കിയ ഗാനം ശ്രദ്ധേയമാകുന്നു. മലയാളത്തിന്‍റെ വാനമ്പാടി കെ.എസ് ചിത്രയും മാധ്യമം സൗദിഅറേബ്യയിലെ റിയാദിൽ സംഘടിപ്പിച്ച ആഹ്ലൻ കേരളയുടെ വേദിയിലൂടെ വാറലായ അഹമദ് സുൽത്താനും ചേർന്നാണ് ഗാനം ആലപിച്ചത്.
എൻ.വി അജിത്ത്, ഡോ. എം.എസ് നൗഫൽ, ജെബിൻ ജോസഫ് എന്നിവർ ചേർന്നാണ് വരികൾ ഒരുക്കിയത്. അശ്വിൻ ജോൺസണാണ് പ്രോഗ്രാമിങ്. ഹരിദാസ് ആണ് എഡിറ്റിങ്. ശങ്കർ കേശവനും കെ.സെവൻ സ്റ്റുഡിയോസ്, ഫോർത്ത് ഡൈമൻഷൻ എന്നിവരാണ് നിർമാണം. മാധ്യമം ഗൾഫിൽ സംഘടിപ്പിച്ച പരിപാടികളുടെ ഡയറക്ടറും അജിത്താണ്.
അജിത്തിന്‍റെ വാക്കുകൾ:
തിരികേ വരുന്നുവെന്ന വാർത്ത കേൾക്കാൻ നാട് അത്രയൊന്നും കൊതിക്കുന്നില്ലെങ്കിലും നമ്മുടെ മണ്ണിനെ ഇക്കാണുന്ന മട്ടിലാക്കിയ ഒട്ടേറെ രക്തബന്ധുക്കൾ വരികയാണ്. പ്രവാസിയല്ലെങ്കിലും കഴിഞ്ഞ 23 വർഷമായി അവർ നൽകിയ സ്നേഹമാണ്, പോസിറ്റിവിറ്റിയാണ് എന്നെയും ഇവിടം വരെയെത്തിച്ചത്. അവരുടെ നോവും സന്തോഷങ്ങളുമെല്ലാം അടുത്തു നിന്നു കാണാനും അനുഭവിക്കാനും കഴിഞ്ഞിട്ടുണ്ട്. ആ ഹൃദയഭാജനങ്ങൾക്കായി രുക്കിയ ഒരു ചെറിയ സ്നേഹോപഹാരമാണിത്.ഇത് സാക്ഷാത്കരിക്കാൻ കൂടെ നിന്ന വാനമ്പാടി ചിത്രച്ചേച്ചിയോടുള്ള കടപ്പാട് വാക്കുകളിൽ തീർക്കാവുന്നതല്ല .
മാധ്യമത്തിനു വേണ്ടി സൗദിഅറേബ്യയിലെ റിയാദിൽ നടന്ന ആഹ്ലൻ കേരളയുടെ വേദിയിൽ ചിത്രച്ചേച്ചിയ്ക്കൊപ്പം ഞങ്ങൾ അവതരിപ്പിച്ച അഹമദ് സുൽത്താനെ വീണ്ടും മലയാളത്തിൽ പാടിക്കുകയാണ്. അതിനു ചുക്കാൻ പിടിച്ച ചങ്ക് ദോസ്ത് , ശങ്കർ കേശവൻ, മറ്റു ചങ്ക്സ് ആയ സൗമ്യ സനാതനൻ, അശ്വിൻ ജോൺസൻ, പ്രശാന്ത് വൽസാജി, ഹരിദാസ്, ജോസ് പുത്തൂർ , ഡോ. എം എസ് നൌഫൽ, ജെബിൻ ജോസഫ്...
എല്ലാവർക്കും നല്ല നമസ്കാരം...ഒപ്പം, നമുക്കെല്ലാം ചേർന്നു കോറസായി വിളിക്കുകയും ചെയ്യാം...കേറി വാടാ മക്കളേ....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.