ബംഗളൂരു: ഗ്ലോബല്‍ ട്രംപ് ഫൗണ്ടേഷന് ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ ടോപ് 50 എമര്‍ജിങ് ഐക്കണ ്സ് ഓഫ് ഇന്ത്യ- മ്യൂസിക് ഐക്കണ്‍ പുരസ്കാരം വയനാട് മാനന്തവാടി സ്വദേശി ഡോ. ശ്യാം സൂരജി ന്. കമ്യൂണിറ്റി മ്യൂസിക്കിലെ മികച്ച സംഭാവനകള്‍ക്കാണ് പുരസ്കാരം. ഗ്രാമി പുരസ്കാര ജേതാവ് റിക്കി കേജില്നിന്ന് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി.
ഇൻററാക്ടിവ് ഡ്രമ്മിങ് എന്ന ആശയം സംഗീതാസ്വാദകരിലേക്കെത്തിച്ച, ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്രം ഇവൻറ്സ് ഇന്ത്യ മ്യൂസിക് ബാൻഡിെൻറ സ്ഥാപകനാണ് ശ്യാം. ഇന്ത്യയിലെ ആദ്യ ആഫ്രിക്കന്‍ ബാൻഡായ ആഫ്രോ ദി ഏഷ്യയും ഇദ്ദേഹത്തിെൻറതാണ്. ഘാന, ഐവറി കോസ്റ്റ്, കാമറൂണ്‍, കോംഗോ എന്നിവിടങ്ങളില്‍നിന്നുള്ള ആറുപേരും ശ്യാമുള്പ്പെടെ രണ്ട് ഇന്ത്യന്‍ സംഗീതജ്ഞരും ഉള്‍പ്പെടുന്നതാണ് ആഫ്രോ ദി ഏഷ്യ ടീം. ഐ.പി.എല്‍, ഇന്ത്യന്‍ ടെന്നിസ് ലീഗ്, ഇന്തോ-ആഫ്രിക്കന്‍ സമ്മിറ്റ്, ഡല്‍ഹി ഇൻറര്‍നാഷനല്‍ ഫെസ്റ്റിവല്‍, സണ്‍ബേണ്‍ തുടങ്ങി ഇന്ത്യക്കകത്തും പുറത്തുമായി 1,500ഓളം വേദികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
സൂം ഡല്‍ഹി ദിനപത്രം ഏര്‍പ്പെടുത്തിയ ഗ്ലോബല്‍ ലീഡേഴ്സ് മാസ്റ്റര്‍പീസ് അവാര്‍ഡ്, കോമണ്‍വെല്‍ത്ത് യൂനിവേഴ്സിറ്റി ഡോക്ടറേറ്റ് എന്നീ നേട്ടങ്ങളെ കൂടാതെ ഇൻഫ്ലുവന്‍സ് ഓഫ് സൗണ്ട് ആൻഡ് റിഥം ഇന്‍ ഹ്യൂമൻ ലൈഫ് വിഷയത്തില്‍ ടെഡ്എക്സ് സമ്മിറ്റില്‍ പ്രഭാഷകനായി ശ്യാം പങ്കെടുത്തിരുന്നു. ലോകത്തെ ഏറ്റവും വലിയ ഡ്രം സര്‍ക്കിള്‍ സംഘടിപ്പിച്ച് ലിംക ബുക് ഓഫ് റെക്കോഡ്, ലണ്ടന്‍ വേള്‍ഡ് റെക്കോഡ്സ് എന്നിവയില്‍ ഇടംപിടിക്കാനുള്ള ശ്രമത്തിലാണ് ഡ്രം ഈവൻറ്സ് ഇന്ത്യ.
പുരസ്കാര നേട്ടത്തിൽ സന്തോഷമുണ്ടെന്നും വരും മാസങ്ങളില്‍ ശ്രീലങ്ക, ആംസ്റ്റര്‍ഡാം, മലേഷ്യ എന്നിവിടങ്ങളിലും ഫെബ്രുവരിയില്‍ വയനാട്ടില്‍ നടക്കുന്ന റോട്ടറി ഡിസ്ട്രിക്ട് കോണ്‍ഫറന്‍സില്‍ മെഗാ ഷോയും അവതരിപ്പിക്കുമെന്നും ശ്യാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.