ചീര പൂവുകളിൽ താളമിട്ട്​ കുഞ്ഞുഗായിക വീണ്ടും

ആലപ്പുഴ: മഞ്ഞൾ പ്രസാദം പാടിയ കുഞ്ഞു ഗായികയുടെ അടുത്ത ഗാനവും ഹിറ്റ്​. ധനം എന്ന സിനിമയിലെ ചീര പൂവുകൾക്കുമ്മ കൊടുക്കണ നീലക്കുരുവികളേ എന്ന ഗാനമാണ്​ സ്വയം താളമടിച്ച്​ ഇൗ സുന്ദരിക്കുട്ടി പാടുന്നത്​.

കുട്ടിയുടെ പേര്​ രുക്മിണിയെന്നാണെന്നും പുന്നപ്ര സ്വദേശികളായ ഡോ. സന്തോഷി​െൻറയും ഡോ. താരയുടെയും മകളാണിതെന്ന വിവരവും ചിലർ പങ്കുവെക്കുന്നുണ്ട്​.

ഇതിനകം അഞ്ച്​ ലക്ഷത്തോളം ആളുകൾ കണ്ടുകഴിഞ്ഞ വിഡിയോ ഇരുപതിനായിരത്തിലധികം പേർ ഷെയർ ചെയ്തിട്ടുണ്ട്​. നേരത്തെ ഇൗ കുഞ്ഞ്​ പാടിയ മഞ്ഞൾ ​പ്രസാദം ഏറെ ശ്രദ്ധിക്കപ്പെടുകയും പിന്നണി ഗായിക കെ.എസ്​ ചിത്ര  സ്വന്തം ഫേസ്ബുക്കിൽ ഇത്​പോസ്റ്റ് ​ചെയ്തിട്ടുമുണ്ടായിരുന്നു.

Full View
Tags:    
News Summary - manjal prasadam singer sing one another song

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.