മംഗലശ്ശേരി നീലകണ്ഠൻ എന്ന ദേവാസുരത്തിലെ മോഹൻലാൽ കഥാപാത്രം ഫാൻസിെൻറ ആവേശമാണ്. എന്നാൽ മംഗലശ്ശേരി നീലകണ്ഠൻ ഹൃസ്വ ചിത്രമായി വീണ്ടുമെത്തുകയാണ്. മോഹൻലാൽ ആരാധകനായ അച്ഛെൻറയും മകെൻറയും കഥ പറയുന്ന ഹൃസ്യ ചിത്രത്തിെൻറ പ്രമോ വീഡിയോ സോങ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.
തോമസ് എജെ എബ്രഹാം, ജോയല്‍ ജോണ്‍സ് എന്നിവര്‍ ചേര്‍ന്ന് പാടിയ ആരാണേ.. എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബിൽ മികച്ച പ്രതികരണമാണ് നേടുന്നത്. ടിറ്റോ പി തങ്കച്ചന്റെ വരികള്‍ക്ക് ജോയല്‍ ജോണ്‍സ് സംഗീതം നല്‍കിയിരിക്കുന്നു. ക്യൂനിലെയും മോഹൻലാൽ എന്ന ചിത്രത്തിലെയും ഗാനങ്ങൾക്ക് പുറമേ ശ്രദ്ധനേടിയിരിക്കുകയാണ് പുതിയ ലാലേട്ടൻ ഗാനം.
മോഹൻലാൽ ആരാധകനായ അച്ഛൻ കഥാപാത്രമായി ആൾഡ്രിൻ തമ്പാനും, ടൈറ്റിൽ റോളിൽ ജോഷ് ജോയും അഭിനയിച്ചിരിക്കുന്നു. സംഗീതാണ് സംവിധാനം നിർവഹിച്ചിരുക്കുന്നത്. നൌഫല്‍, സുബിന്‍ എന്നിവരുടേതാണ് കഥ. ഉമാലക്ഷ്മി കല്യാണി, നൌഫല്‍, സുബിന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ക്യാമറ- ബിജുലാല്‍ ആയൂര്‍, ബാലഗണേഷ്, എഡിറ്റര്‍-അരുണ്‍ പിജി, ആല്‍ബിന്‍ തമ്പാനാണ് നിര്‍മ്മാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.