പാട്ടുപാടി മനസ്സ്​​ കീഴടക്കാൻ ലീഡേഴ്​സ്​​ ഒാർക്കസ്​ട്ര

കണ്ണൂർ: വാക്കും പ്രവൃത്തിയുമായി ജനമനസ്സ് കീഴടക്കിയവർ പാട്ടുപാടാനായി ഒത്തുകൂടുന്നു. രാഷ്ട്രീയത്തിൽ വിവിധ ചേരികളിലുള്ള നേതാക്കളാണ് ഒരു ബാൻഡിെൻറ ഒരുമയിൽ പാട്ടിെൻറ വൈവിധ്യവുമായി അരങ്ങിലെത്തുന്നത്. കേരളത്തിെൻറ പ്രിയനേതാക്കളുടെ പാട്ടുകൂട്ടായ്മയായ ലീഡേഴ്സ് ഒാർക്കസ്ട്രയുടെ അരങ്ങേറ്റം േമയ് ആറിന് വൈകീട്ട് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടക്കും.

സ്വതസിദ്ധമായ രാഷ്ട്രീയശൈലിയുള്ള മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് പാട്ടുകൂട്ടത്തിെൻറ ലീഡർ. രാഷ്ട്രീയമായാലും അല്ലെങ്കിലും സംഗീതത്തെ വിട്ടുള്ള ഒരു കളിയില്ല കടന്നപ്പള്ളിക്ക്. എത്ര തിരക്കുണ്ടെങ്കിലും ‘ഇൗ മനോഹരതീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി’ എന്ന പാട്ടുപാടാൻ ആവശ്യപ്പെട്ടാൽ കടന്നപ്പള്ളി പാടാതെ പോകില്ല. പാട്ടിനോടുള്ള കമ്പം കാരണം പ്രഫഷനൽ പാട്ടുകാരോടുവരെ മത്സരിച്ചിട്ടുള്ളയാളാണ് ഗ്രൂപ്പിലെ അടുത്ത വലിയ പാട്ടുകാരനും ലീഗിെൻറ പാർലമെൻററി പാർട്ടി നേതാവുമായ എം.കെ. മുനീർ. കുടുംബയോഗങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണവേദികളിലുമൊക്കെ പാട്ട് കൂട്ടുപിടിക്കുന്ന മുനീറിെൻറ സാന്നിധ്യവും ലീഡേഴ് ഒാർക്കസ്ട്രയെ തരംഗമാക്കും.

പി.കെ. ശ്രീമതി എം.പി, എം.കെ. രാഘവൻ എം.പി, പി.ബി അബ്ദുൽ റസാഖ് എം.എൽ.എ, കെ.എൻ. ജയരാജ്, ജി. ദേവരാജൻ, പന്ന്യൻ രവീന്ദ്രൻ, മുൻ മന്ത്രി കെ.പി. മോഹനൻ, ബി.ജെ.പി സംസ്ഥാന സെൽ കോഒാഡിനേറ്റർ കെ. രഞ്ജിത്ത്, ബി.ജെ.പി ജില്ല പ്രസിഡൻറ് പി. സത്യപ്രകാശ്, ലീഗ് നേതാവ് എം.സി. കമറുദ്ദീൻ, മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, എ.പി. അബ്ദുല്ലക്കുട്ടി, കെ.പി.സി.സി ജനറൽ സെക്രട്ടറി പി. രാമകൃഷ്ണൻ, ജനതാദൾ^എസ് നേതാവ് നിസാർ അഹമ്മദ്, കണ്ണൂർ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, എം. ലത്തീഫ്, സി.വി. ശശീന്ദ്രൻ, നിസാർ മേത്തർ, ഇല്ലിക്കൽ അഗസ്തി, വി.വി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ, വി. റാം മോഹൻ, വി.വി. സെവി, പി.കെ. ഫാറൂഖ് എന്നിവരാണ് പാട്ടു പാടുന്നത്.

ഡി.സി.സി ജനറൽ സെക്രട്ടറി റഷീദ് കവ്വായി പ്രസിഡൻറും ജനതാദൾ^എസ് ജില്ല വൈസ് പ്രസിഡൻറ് അശ്രഫ് പുറവൂർ സെക്രട്ടറിയുമായി കണ്ണൂരിെൻറ ഒരുമക്കായി രൂപവത്കരിച്ച കണ്ണൂർ ഹാർമണി എന്ന സംഘടനയാണ് നേതാക്കളെ ഒന്നിപ്പിക്കുന്നതിനുള്ള വേദിയൊരുക്കിയത്. കണ്ണൂരിെൻറ രാഷ്ട്രീയപശ്ചാത്തലത്തിൽ കലാപങ്ങളും മറ്റുമുണ്ടാകുേമ്പാൾ സമാധനമൊരുക്കുന്നതിനും ലീഡേഴ്സ് ഒാർക്കസ്ട്രയെ ഉപയോഗിക്കുമെന്നും ഇവർ പറയുന്നു.

Tags:    
News Summary - leaders orchestra kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT