തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലഭാസ്കറിെൻറ ഭാര്യ ലക്ഷ്മിയെ വെൻറിലേറ്ററിൽനിന്ന് മാറ്റി. ബോധം തെളിഞ്ഞതായും ദ്രവ ഭക്ഷണം കഴിക്കുന്നതായും ആശുപത്രി മേധാവി ഡോ. മാർത്താണ്ഡംപിള്ള പറഞ്ഞു.
അവർ ഐ.സി.യുവിൽ തുടരും. കൂടുതൽ പുരോഗതി ഉണ്ടായാൽ ഈ ആഴ്ച അവസാനം വാർഡിലേക്ക് മാറ്റും. കഴിഞ്ഞയാഴ്ചയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ പള്ളിപ്പുറത്ത് മരത്തിലിടിച്ച് അപകടമുണ്ടായത്. മകൾ തേജസ്വിനി തൽക്ഷണം മരിച്ചു. ചികിത്സയിൽ തുടരവേ ചൊവ്വാഴ്ച പുലർച്ചെ ബാലഭാസ്കറും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.