ധർമ്മജൻ ബോൾഗാട്ടിയുെട നിർമാണത്തിൽ സുഹൃത്ത് വിഷ്‌ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ‘നിത്യഹരിത നായകൻ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. വിനീത് ശ്രീനിവാസനാണ് ഫേസ്ബുക്കിലൂടെ ഗാനം പുറത്തുവിട്ടത്. 'കനകമുല്ല' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജ്യോത്സനയും മഖ്ബൂൽ മൻസൂറും ചേർന്നാണ്. ഹസീന എസ് കാനം എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് രഞ്ജിൻ രാജ്.
ജയഗോപാൽ രചനയും എം.ആർ ബിനുരാജ് സംവിധാനവും നിർവഹിച്ചിരിക്കുന്നു. ആദിത്യ ക്രീയേഷൻസിെൻറ ബാനറിൽ ധർമ്മജൻ ബോൾഗാട്ടിയും മനു തച്ചേട്ടും ചേർന്ന് നിർമിക്കുന്ന നിത്യഹരിത നായകനിൽ പ്രധാന വേഷത്തിലും ധർമജനുണ്ടാവും. കട്ടപ്പനയിലെ ഹൃതിക് റോഷനെന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും ഒരു മുഴുനീള കുടുംബ ചിത്രത്തിന് വേണ്ടി ഒന്നിക്കുകയാണ്. ജയശ്രീ ശിവദാസ്, ശിവകാമി, രവീണ രവി, അഖില നാഥ് തുടങ്ങിയ നാല് പുതുമുഖങ്ങളാണ് ചിത്രത്തിൽ നായികമാരാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.