മലയാളികളുടെ പ്രിയ താരം മുകേഷിെൻറ മകൻ ശ്രാവൺ മുകേഷ് നായകനാകുന്ന പുതിയ ചിത്രം കല്ല്യാണത്തിെൻറ ഒാഡിയോ ലോഞ്ച് കഴിഞ്ഞു. ലോക സിനിമയിൽ ഇന്ന് വരെ ആരും പരീക്ഷിക്കാത്ത തരത്തിലാണ് അണിയറ പ്രവർത്തകർ ചിത്രത്തിലെ പാട്ടുകൾ അവതരിപ്പിച്ചത്.
കടലിനടിയിലായിരുന്നു രാജേഷ് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിെൻറ ഒാഡിയോ ലോഞ്ച്. പ്രകാശ് അലക്സാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത്. വർഷ ബൊല്ലമ്മയാണ് നായിക വേഷത്തിലെത്തുന്നത്.
മാലിന്യമുക്ത കടൽ എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇൗ സാഹസത്തിന് മുതിർന്നതെന്ന് കല്ല്യാണത്തിെൻറ അണിയറ പ്രവർത്തകർ പറഞ്ഞു. കോവളം കടലിലായിരുന്നു ഒാഡിയോ ലോഞ്ച്.
ശ്രീനിവാസൻ, മുകേഷ്, ഹരീഷ് കണാരൻ, ഗ്രിഗറി ജേക്കബ്, എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലഭിനയിക്കുന്നുണ്ട്.യൂട്യൂബിലൂടെ പുറത്ത് വിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പർഹിറ്റായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.