മിലേ സുർ മേരാ തുംഹാര; കോവിഡ്​ കാലത്ത്​ ഒരുമയുടെ സന്ദേശം നൽകി തൈക്കുടം ബ്രിഡ്​ജി​െൻറ പാട്ട്​

ഇന്ത്യയിലെ പ്രശസ്ത കലാകാരന്മാരെ അണിനിരത്തി യൂട്യൂബ്‌ ആവിഷ്കരിച്ച ‘വൺ നാഷൻ’ പ്രോജക്ടുമായി സഹകരിച്ച്​ പ്രശസ്​ത സംഗീത ബ്രാൻഡായ തൈക്കുടം ബ്രിഡ്​ജ്​ ഒരുക്കിയ സംഗീത വീഡിയോ ശ്രദ്ധനേടുന്നു. കോവിഡ്​കാലത്ത്​ സംഗീത പ്രേമികൾക്കുള്ള സമ്മാനമായി ഇറക്കിയ പാട്ടിൽ തൈക്കുടം ബ്രിഡ്​ജ്​ പകരുന്നത്​ ഒരുമയുടെ സന്ദേശമാണ്​. കടലാടും/മിലേ സുർ മേരാ തുംഹാര എന്ന പേരിലെത്തിയ പാട്ടി​​െൻറ വരികൾ ധന്യ സുരേഷി​​െൻറതാണ്​. 

ദൂരദർശനിൽ പണ്ട്​ സംപ്രേക്ഷണം ചെയ്യാറുള്ള മിലേ സുർ മേരാ തുംഹാര എന്ന പാട്ടി​​െൻറ തൈക്കുടം വേർഷൻ കേട്ടതി​​െൻറ സന്തോഷം ചിലർ കമൻറുകളായി പങ്കുവെച്ചു. തമിഴിൽ 96 എന്ന ചിത്രത്തിലൂടെ തരംഗമായ ഗോവിന്ദ്​ വസന്തയും സംഗീത വിഡിയോയിൽ പാടുന്നുണ്ട്​. ലോക്​ഡൗണിനെ തുടർന്ന്​ എല്ലാവരും അവരവരുടെ വീടുകളിൽ ഇരുന്നുകൊണ്ടാണ്​ വിഡിയോയുടെ ഭാഗമായിരിക്കുന്നത്​.

Full View
Tags:    
News Summary - Kadalaadum Mile Sur Mera Tumhara Thaikkudam Bridge-music news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT