വീണ്ടും മനോഹരമായ ആൽബവുമായി ഗായകൻ ജോബ് കുര്യൻ. മുല്ല(ഹോപ് പ്രൊജക്ട്) എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിൽ ജോബിെൻറ ജീവിതത്തിൽ മുല്ലപ്പൂവിനുള്ള പ്രധാന്യമാണ് പറയുന്നത്.
ഓരോരോ കാലം തന്ന മുല്ല
എൻ നെഞ്ചിലാലോലം പൂമുല്ല
എന്നിലെ മോഹങ്ങൾ മരിക്കുക്കില്ല...
എന്നെന്നുമെൻ ചാരെ മുല്ല
ആരാരാരും തേടും ഈ മുല്ല
കണ്ടൊരെല്ലാം ചൂടും പൊൻമുല്ല
മണ്ണിലെ നാളങ്ങൾ നിലയ്ക്കുകില്ലാ..
എന്നെന്നുമേ നേരിൻ മുല്ല
എന്നിങ്ങനെ പോകുന്ന വരികൾ. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനാണ് മനോഹരമായ വരികൾക്ക് പിന്നിൽ. സംഗീതം നൽകി ആലപിച്ചിരിക്കുന്നത് ജോബ് കുര്യൻ തന്നെയാണ്. ആൽബത്തിെൻറ സംവിധാനവും േജാബ് ആണ് കൈകാര്യം ചെയ്തിരിക്കുന്നത്. വിപിൻ ചന്ദ്രൻ കാമറയും ചന്ദ്രകാന്ത് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.