ജബ് ഹാരി മെറ്റ് സേജാൽ: അഞ്ചാം ഗാനം പുറത്തിറങ്ങി

ഷാരൂഖ് ഖാനും അനുഷ്കയും വീണ്ടും ഒന്നിക്കുന്ന ഇംത്യാസ് അലി ചിത്രമായ 'ജബ് ഹാരി മെറ്റ് സേജലി'ലെ അഞ്ചാം ഗാനം പുറത്തിറങ്ങി.  അർജീത് സിങ് പാടിയ ഹവാഇയേ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഇർഷാദ് കാമിലിന്‍റെ വരികൾക്ക് പ്രീതമാണ് സംഗീതം നിർവഹിച്ചത്. 

റൊമാന്‍റിക് സ്വഭാവമുള്ള ടൂറിസ്റ്റ് ഗൈഡിന്‍റെ വേഷത്തിലാണ് ഷാരൂഖ് എത്തുന്നത്. റബ് നേ ബനാദി ജോഡി, ജബ് തക്ക് ഹേ ജാന്‍ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം ഷാരുഖും അനുഷ്കയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഷാരൂഖിന്‍റെ റെഡ് ചില്ലീസ് പ്രൊഡക്ഷന്‍സാണ് നിർമാണം. ചിത്രം ആഗസ്റ്റ് 4ന് പുറത്തിറങ്ങും. 

Full View
Tags:    
News Summary - Jab Harry Met Sejal's Song Hawayein: Shah Rukh Khan And Anushka Sharma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT