Posted On
date_range Updated On
date_range സൂപ്പർ ജോഡിയായി തലൈവയും സിമ്രാനും; പേട്ടയിലെ ഗാനം VIDEO
സൂപ്പർ സ്റ്റാർ രജനികാന്ത് നായകനാകുന്ന കാർത്തിക് സുബ്ബരാജ് ചിത്രം പേട്ടയിലെ മനോഹരമായ ലിറിക്കൽ വീഡിയോ പ ുറത്തുവിട്ടു. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകി ആലപിച്ച ഇളമൈ തിരുമ്പുതേ എന്ന ഗാനത്തിെൻറ ലിറിക്കൽ വീഡിയോ ആണ് യൂട്യൂബിൽ പുറത്തിറക്കിയത്.
സൂപ്പർ സ്റ്റാറും മുൻ ലേഡി സൂപ്പർ സ്റ്റാർ സിമ്രനും സൂപ്പർ ജോഡിയായാണ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. ധനുഷാണ് ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത്. തൃഷയും വിജയ് സേതുപതിയും നവാസുദ്ധീൻ സിദ്ധിഖിയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.
തമിഴിലെ മുൻനിര നായികയായിരുന്ന സിമ്രാന് വർഷങ്ങൾക്ക് ശേഷം ശക്തമായ കഥാപാത്രം ലഭിച്ചു എന്ന പ്രത്യേകതയും പേട്ടക്കുണ്ട്. സമീപ കാലത്ത് ചെറിയ റോളുകളിൽ വന്ന് പോയിക്കൊണ്ടിരുന്ന സിമ്രാന് ശക്തമായ തിരിച്ചുവരവാണ് പേട്ട നൽകാൻ പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.