ചെന്നൈ: വസ്ത്രമഴിച്ചുള്ള പരിശോധനയിലൂടെ വിവാദമായ 'നീറ്റ്' പരീക്ഷയെ പരിഹസിക്കുന്ന യുട്യൂബ് വീഡിയോ ശ്രദ്ധേയമാകുന്നു. 'െഎ ഡോണ്ട് നീറ്റ് യു' എന്ന പേരിൽ തമിഴ് യുട്യൂബ് കോമഡി ചാനലായ ടെംമ്പിൾ മങ്കീസ് ആണ് വീഡിയോ പുറത്തിറക്കിയ്ത്. പരീക്ഷാ നടത്തിപ്പുകാർ വിദ്യാർഥികളുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയ രീതിയെ വീഡിയോയിൽ നിശിതമായി പരിഹസിക്കുന്നു. മെയ് ഒമ്പതിന് പുറത്തിറക്കിയ വിഡിയോ ഇതിനകം ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.
കേരളത്തിലെ നീറ്റ് പരീക്ഷയിൽ പെൺകുട്ടികളുടെ അടിവസ്ത്രം ഉൾപ്പെടെ പരിശോധിച്ചത് വിവാദമായതിന് പിന്നാലെ സുരക്ഷ പരിശോധനയിലെ കർക്കശ രീതി തമിഴ്നാട്ടിലും ആക്ഷേപങ്ങൾക്കിടയാക്കിയിരുന്നു.
'നീറ്റ്' വിഷയത്തെ കൂടാതെ ജാതി രാഷ്ട്രീയം, ഇസ്ലാമോഫോബിയ, ഹിന്ദി ഭാഷയുടെ മേധാവിത്വം, സ്ത്രീ ശാക്തീകരണത്തോടുള്ള മനുസ്മൃതിയുടെ കാഴ്ചപ്പാട് തുടങ്ങിയവയും വിഡിയോയിൽ വിഷയമാവുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.