ഹരിയാനയിൽ യുവഗായിക വെടിയേറ്റ്​ മരിച്ചു

ചണ്ഡീഗഡ്​: ഹരിയാനയിലെ പാനിപ്പത്തിൽ 22കാരിയായ ഗായിക വെടിയേറ്റ്​ മരിച്ചു. ഇന്നലെ വൈകീട്ടാണ്​ സംഭവം. ഡൽഹിയിൽ താമസിക്കുന്ന ഹരിയാനക്കാരിയായ ഹർഷിത ദഹിയയാണ്​ വെടിറ്റേ്​ മരിച്ചത്​. പാനിപ്പത്തി​െല ഒരു ഗ്രാമത്തിൽ പരിപാടിയിൽ പ​െങ്കടുത്തശേഷം ഡൽഹിയിലേക്ക്​ മടങ്ങുകയായിരുന്നതിനിടെയാണ്​ സംഭവം. 

ഡൽഹിയി​േലക്ക്​ മടങ്ങുന്നതിനിടെ ഹർഷിതയുടെ കാർ മറ്റൊരു കാറിലെത്തിയ അജ്​ഞാതരായ രണ്ടംഗ സംഘം തടയുകയും ഡ്രൈവ​േറാടും ഹർഷിതയോടും കാറിൽ നിങ്ങാൻ ആവശ്യ​െപ്പടുകയും ചെയ്​തതായി പൊലീസ്​ പറയുന്നു. ഹർഷിത കാറിൽ നിന്നിറങ്ങുന്നതിനു മുമ്പ്​ തന്നെ അജ്​ഞാതർ ഗായികക്കു​ േനരെ ഏഴു തവണ ​െവടിയുതിർത്തു. ആറ്റെണ്ണം ഗായികയുടെ കഴുത്തിലും നെറ്റിയിലുമായി ഏൽക്കുകയും ഉടൻ തന്നെ മരിക്കുകയുമായിരുന്നു. ആക്രമികൾ രക്ഷപ്പെട്ടു. 

തനിക്ക്​ വധഭീഷണിയു​െണ്ടന്ന്​ കാണിച്ച്​ ഇൗയടുത്ത്​ സാമൂഹികമാധ്യമങ്ങളിൽ ഹർഷിത  പോസ്​റ്റിട്ടിരുന്നു. വധഭീഷണിയെ താൻ ഭയക്കുന്നില്ലെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ ഇതേ കുറിച്ച്​ പൊലീസിൽ പരാതി നൽകിയിരുന്നോ എന്ന കാര്യത്തിൽ വ്യക്​തതയില്ല. മൃത​േദഹം പാനിപ്പത്ത്​ ആശുപത്രിയിൽ പോസ്​റ്റ്​ മോർട്ടത്തിന്​ അയച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ്​ പറഞ്ഞു. 

Tags:    
News Summary - Hariyana Singer Shot Dead - Music News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.