പഠനത്തോടൊപ്പം ജീവിക്കാനായി മീൻ കച്ചവടം നടത്തി വാർത്തയിലിടം നേടുകയും തുടർന്ന ക്രൂരമായ സൈബർ ആക്രമണത്തിനിരയാവുകയും ചെയ്ത ഹനാൻ എന്ന മിടുക്കിയുടെ പ്രതിഭയെ കൂടുതൽ അടുത്തറിയുകയാണ് മലയാളി.
ചില സിനിമകളിൽ ജൂനിയർ ആർടിസ്റ്റായും പരിപാടികളിൽ അവതാരകയായും പ്രവർത്തിച്ചിരുന്ന ഹനാൻ ഒരു മികച്ച ഗാനരചയിതാവും സംഗീത സംവിധായികയും ഗായികയുമാണെന്ന സത്യം കൂടി അറിയുകയാണ് മലയാളികൾ.
2016 ഡിസംബറിൽ ഹനാൻ ആലപിച്ച നോട്ടില്ലാ പാത്തുമ്മ എന്ന ഗാനം യു ട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നത് ഇപ്പോൾ വൈറലാവുകയാണ്. യൂ ട്യൂബിൽ പാട്ടിെൻറ വിഡിയോക്ക് താഴെ അഭിനന്ദനങ്ങൾ അറിയിച്ച് ഒേട്ടറെ പേരാണ് കമൻറുകളുമായെത്തിയിരിക്കുന്നത്.
ഹനാൻ ആലപിച്ച ഗാനം കേൾക്കാം...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.