പ്രശസ്​ത പോപ്പ്​ ഗായിക ബെറ്റി റൈറ്റ്​ അന്തരിച്ചു

വാഷിങ്​ടൺ: ​ഗ്രാമി അവാർഡ്​ നേടിയ  പ്രശസ്​ത പോപ്പ്​ ഗായിക ബെറ്റി ​ൈററ്റ്​ അന്തരിച്ചു. 66 വയസായിരുന്നു. മിയാമിലെ വസതിയിൽ ഞായറാഴ്​ചയായിരുന്നു അന്ത്യം. അർബുദത്തെതുടർന്ന്​ ഏറെകാലമായി ചികിത്സയിലായിരുന്നു. 

ആർ ആൻറ്​ ബി (റിഥം ആൻറ്​ ബ്ലൂസ്​) ഗാനങ്ങളിലൂടെ പ്രശസ്​തയായ ബെറ്റി 1975ലാണ്​ ഗ്രാമി അവാർഡ്​ നേടിയത്​. ‘വേർ ഈസ്​ ദ ലവ്​’ എന്ന ആൽബത്തിനാണ്​ ഗ്രാമി ലഭിച്ചത്​.  

‘എക്കോസ്​ ഓഫ്​ ജോയ്​’ എന്ന മ്യൂസിക്​ ബാൻഡിലൂടെയാണ്​ ബെസ്സി റെഗിനാ ​നോറിസ്​ എന്ന ​െബറ്റി പോപ്പ്​ സംഗീത ലോകത്തെത്തിയത്​. 15ാം വയസിലാണ്​ ‘മൈ ഫസ്​റ്റ്​ ടൈം എറൗണ്ട്​’ എന്ന ആദ്യ ആൽബം പുറത്തിറങ്ങിയത്​. 

‘ടുനൈറ്റ്​ ഈസ്​ ദ നൈറ്റ്​’, ‘ ക്ലീൻ അപ്​ വുമൻ’ ‘നോ പെയിൻ’ എന്നീ ആൽബങ്ങളിലൂടെ ലോക ശ്രദ്ധനേടി. 20 ലധികം പ്രശ്​സത ആൽബങ്ങൾ​ ചെയ്​തു​. നിരവധി ഗാനങ്ങൾ ബെറ്റിയുടെ ശബ്​ദത്തിൽ പുറത്തിറങ്ങി. മ്യൂസിക്​ ട്രൂപ്പുകളിലെ വോക്കൽ ട്രെയിനറായും അവർ പ്രവർത്തിച്ചു. ബെറ്റിയുടെ നിര്യാണത്തിൽ പോപ്പ്​ സംഗീതമേഖലയിലെ നിരവധി പ്രമുഖർ അനുശോചനം രേഖ​െപ്പടുത്തി.

Full View
Tags:    
News Summary - Grammy-winning singer Betty Wright dies at 66 - Music news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT