ലൊസാഞ്ചൽസ്: ഗ്രാമി അവാർഡുകൾ പ്രഖ്യാപിച്ചു. ഇൗ വർഷത്തെ മികച്ച ആൽബത്തിനുള്ള പുരസ്കാരം അഡെലെയുടെ '25' നേടി. മികച്ച റെക്കോർഡിനുള്ള അഡെലെയുടെ തന്നെ ഹെലോക്ക് ലഭിച്ചു. മികച്ച സോങ്ങിനുള്ള പുരസ്കാരം ഫോർമേഷനും മികച്ച പുതിയ ആർടിസ്റ്റ് പുരസ്കാരം കെൽസി ബല്ലെരിനിയും നേടി. മികച്ച വോക്കൽ ആൽബത്തിനും പോപ് സോളോ പെർഫോമൻസിനുള്ള പുരസ്കാരവും അഡെലെയുടെ '25' ആണ് നേടിയത്. മികച്ച ആൽബത്തിനുള്ള പുരസ്കാരം 'സോങ് മി ഹോം' നേടി.
.@PTXofficial performs a capella version of "ABC" #GRAMMYs pic.twitter.com/trUk3VRZpp
— Recording Academy (@RecordingAcad) February 13, 2017
ബ്ലാക് സ്റ്റാർ എന്ന ആൽബത്തിെൻറ നിർമാതാവ് ഡേവിഡ് ബോവിക്ക് മരണാനന്തര പുരസ്കാരം ലഭിച്ചത്. ബ്ലാക് സ്റ്റാർ റിലീസ് ചെയ്യുന്നതിന് തൊട്ട് മുമ്പാണ് അദ്ദേഹം മരണപ്പെട്ടത്. മികച്ച േറാക് പെർഫോമൻസ്, മികച്ച ആൾട്ടർനേറ്റീവ് മ്യൂസിക് ആൽബം, എഞ്ചിനീയറിങ്, റെക്കോർഡിങ് പാക്കേജ്, നോൺ ക്ലാസിക്കൽ ആൽബം എന്നീ വിഭാഗത്തിലാണ് ബ്ലാക് സ്റ്റാർ പുരസ്കാരം നേടിയത്. 1985ൽ മികച്ച വിഡിയോ അവാർഡും 2006ലെ ലൈഫ് ടൈം അചീവ്മെൻറ് അവർഡും ബോവിക്ക് ലഭിച്ചു.
മികച്ച പോപ് ഗ്രൂപ് പെർഫോമൻസിനുള്ള പുരസ്കാരം ട്വന്റി വൺ പൈലറ്റ്സിന്റെ സ്ട്രെസ്ഡ് ഔട്ടിന് ലഭിച്ചു. സമ്മർ ടൈം: വില്ലി നെൽസൺ സിങ്സ് ഗെർഷ്വിൻ എന്ന ആൽബത്തിനാണ് മികച്ച ട്രെഡിഷനൽ ആൽബത്തിനുള്ള പുരസ്കാരം. മികച്ച ഡാൻസ് റെക്കോർഡിങ്ങിനുള്ള പുരസ്കാരം ദ് ചെയിൻസ്മോക്കേഴ്സിലെ ഡോണ്ട് ലെറ്റ് മി ഡൗൺ എന്ന ഗാനം നേടി. മികച്ച ഡാൻസ്/ഇല്കട്രോണിക്ക് ആൽബത്തിനുള്ള പുരസ്കാരം സ്കിൻ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.