തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിെൻറ അപകട മരണത്തെക്കുറിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ബാലഭാസ്കറിെൻറ പിതാവ് ഉണ്ണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. മകെൻറ മരണത്തിൽ ദുരൂഹതയുണ്ടെന്നും സാമ്പത്തിക ഇടപാട് ഉൾപ്പെടെ കാര്യങ്ങൾ അന്വേഷിക്കണമെന്നും ബാലുവിെൻറ പിതാവ് ആരോപിച്ചിരുന്നു.
പൊലീസ് അന്വേഷണം ശരിയായ രീതിയിലല്ലെന്നും െഎ.പി.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്നും അദ്ദേഹം ദിവസങ്ങൾക്ക് മുമ്പ് ഡി.ജി.പിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. പള്ളിപ്പുറത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റാണ് ബാലഭാസ്കറും രണ്ട് വയസ്സുള്ള മകളും മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ലക്ഷ്മിയും ഡ്രൈവർ അർജുനും പരിക്കുകളോടെ രക്ഷപ്പെട്ടു. കാർ ആരാണ് ഒാടിച്ചെതന്നത് സംബന്ധിച്ച അവ്യക്തത തുടരുകയാണ്.
കാർ ഒാടിച്ചത് ബാലഭാസ്കറാണെന്ന് അർജുൻ മൊഴിനൽകിയിരുന്നു. എന്നാൽ, അർജുനായിരുന്നു വാഹനമോടിച്ചതെന്ന് ലക്ഷ്മി പറയുന്നു. ബാലുവാണ് കാർ ഒാടിച്ചതെന്ന് സാക്ഷിമൊഴികളുണ്ട്. ഇതിൽ വ്യക്തതയുണ്ടാക്കാൻ ഫോറൻസിക് വിദഗ്ധരുടെ സഹായം തേടാനുള്ള ഒരുക്കത്തിലായിരുന്നു അന്വേഷണസംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.